മികച്ച രീതിയില്‍ പരിപാലിച്ചുവരുന്ന ഭുവനേശ്വറിലെ ഒരു പാര്‍ക്കാണ് ഖാരവേല. മനോഹരമായ നടപ്പാതകളും, ജോഗിങ്ങ് ട്രാക്കുകളും, ഇരുന്ന് വിശ്രമിക്കാനുള്ള ഇരിപ്പിടങ്ങളും ഇവിടെയുണ്ട്. സ്ഥിരം സന്ദര്‍ശകര്‍ക്ക് യോജിക്കുന്ന തരത്തില്‍ നിര്‍മ്മിച്ചവയാണിവ. ആകര്‍ഷകങ്ങളായ പൂന്തോട്ടങ്ങളും, കുറ്റിച്ചെടികളും, ജലധാരകളും, ചെറുകുളങ്ങളും പാര്‍ക്കിന്റെ ആകര്‍ഷകത്വം വര്‍ദ്ധിപ്പിക്കുന്നു.
പകല്‍ സമയത്തെ നഗരക്കാഴ്ചകള്‍ക്ക് ശേഷം വിശ്രമിക്കാന്‍ അനുയോജ്യമായ സ്ഥലമാണിത്. രാവിലെയും, വൈകുന്നേരവും പാര്‍ക്കില്‍ നല്ല തിരക്ക് അനുഭവപ്പെടുന്നു. ഭുവനേശ്വര്‍ ഡെവലപ്മെന്റ് അതോറിറ്റിയുടെ കീഴിലുള്ള ഈ പാര്‍ക്ക് രാവിലെ 5 മണി മുതല്‍ 8 വരെയും, വൈകിട്ട് 4 മുതല്‍ 8 വരെയും പൊതുജനങ്ങള്‍ക്കായി തുറന്ന് നല്കുന്നു.