ഭുവനേശ്വറിലെ ഏറ്റവും വലിയ ക്ഷേത്രമാണ് ലിംഗരാജ ക്ഷേത്രം. നിരവധി കാര്യങ്ങള്‍ കൊണ്ട് ക്ഷേത്രത്തിന് പ്രത്യേകതകള്‍ ഉണ്ട്. നഗരത്തിലെ ഏറ്റവും പഴക്കം ചെന്ന ക്ഷേത്രമാണിത്. പത്താം നൂറ്റാണ്ടിലോ പതിനൊന്നാം നൂറ്റാണ്ടിലോ പണികഴിപ്പിച്ചതാണ് ഈ ക്ഷേത്രം, ഭുവനേശ്വര്‍ നഗരത്തിലെ നാഴികകല്ലാണ് ക്ഷേത്രം. ശിവന്റെ മറ്റൊരു രൂപമായ ഹരിഹരനെ ആരാധിക്കുന്ന ക്ഷേത്രമാണിത്. ഈ ക്ഷേത്രത്തിന്റെ നിര്‍മാണ ശൈലി അതിമനോഹരമാണ്. ഇന്ത്യയിലെ ഏറ്റവും മനോഹരമായ ക്ഷേത്രങ്ങളില്‍ ഒന്നാണിത്.
അമ്പത്തഞ്ച് മീറ്റര്‍ ഉയരമുള്ള ക്ഷേത്രത്തിന്റെ എല്ലാ ഭാഗവും കൊത്തുപണികളാല്‍ മനോഹരമാണ്. ക്ഷേത്രത്തിലെ ആചാരങ്ങള്‍ വളരെ കര്‍ശനമാണ്. അഹിന്ദുക്കള്‍ക്ക് ക്ഷേത്രത്തില്‍ പ്രവേശനമില്ല. എന്നാല്‍, അതിര്‍ത്തി ഭിത്തിയ്‌ക്കപ്പുറത്ത് നിന്ന് അഹിന്ദുക്കള്‍ക്കും ക്ഷേത്രം കാണാനുള്ള സൗകര്യം ഒരിക്കിയിട്ടുണ്ട്. വര്‍ഷം മുഴുവന്‍ തീര്‍ത്ഥാടകരെയും വിനോദ സഞ്ചാരികളെയും ആകര്‍ഷിക്കുന്ന ക്ഷേത്രമാണിത്.



Click it and Unblock the Notifications