ഖാവ്ദ എന്തുകൊണ്ടും സന്ദര്‍ശനയോഗ്യമായ ഒരു സ്ഥലമാണ്. ഇന്ത്യ പാക്കിസ്ഥാന്‍ അതിര്‍ത്തിയിലൂടെ മുപ്പത് കിലോമീറ്റര്‍ യാത്ര ചെയ്ത് ഇവിടെയെത്താം. കരകൗശല വിദഗ്ദ്ധരാലും, തുകല്‍, വസ്ത്ര നിര്‍മ്മാണത്താലും പ്രശസ്തമാണ് ഖാവ്ദ. ഇവിടെ നിന്നാണ് ലോകത്തിലെ തന്നെ ഏറ്റവും വലിയ അരയന്നകോളനിയിലേക്ക് പോകുന്നത്.
മരുഭൂമിയിലെ ജാംകുണ്ഡലിയ കുളത്തിനടുത്താണ് അരയന്ന കോളനി. ഒക്ടോബര്‍ മുതല്‍ മാര്‍ച്ച് വരെ ലക്ഷക്കണക്കിന് അരയന്നങ്ങള്‍ ഇവിടെ പറന്നിറങ്ങുന്നു. ഇവിടേക്ക് ഒട്ടകത്തിന്‍മേല്‍ സഞ്ചരിച്ച് വേണം എത്തിച്ചേരാന്‍.



Click it and Unblock the Notifications