മറ്റൊരു പ്രമുഖ ഷോപ്പിങ് കേന്ദ്രമാണിത്. ഇവിടെയും രാജസ്ഥാനിലെ തനത് ഉല്‍പന്നങ്ങള്‍ വിലക്കുറവില്‍ ലഭിയ്ക്കും. വിലപേശാന്‍ വശമുള്ളവര്‍ക്ക് അതിനുള്ള അവസരവുമുണ്ട്. തുന്നല്‍പ്പണികള്‍ ചെയ്ത ജൂത്തി എന്ന് പറയുന്ന തുകല്‍ ചെരുപ്പുകളാണ് ഇവിടുത്തെ പ്രധാന ആകര്‍ഷണങ്ങളിലൊന്ന്.
ആവശ്യക്കാരുടെ നിര്‍ദ്ദേശപ്രകാരം 24 മണിക്കൂര്‍ കൊണ്ട് ചെരുപ്പ് തയ്യാറാക്കി തരുന്ന കടകളുമുണ്ട്. പരമ്പരാഗത മിനിയേച്ചര്‍ പെയിന്റിങ്ങുകള്‍, മരത്തില്‍ സ്വര്‍ണ്ണ വേലകള്‍ ചെയ്ത കരകൗശലവസ്തുക്കള്‍ എന്നിവയും ഇവിടെ കാണാം. ഭക്ഷണപ്രിയര്‍ക്കും ഇവിടെ ഏറെ സാധ്യതകളുണ്ട്.



Click it and Unblock the Notifications