Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » ബിലാസ്പൂര്‍ » ആകര്‍ഷണങ്ങള് » രത്തന്‍പൂര്‍

രത്തന്‍പൂര്‍, ബിലാസ്പൂര്‍

33

ബിലാസ്പൂരിന് 25 കിലോമീറ്റര്‍ അകലെ ദേശീയപാത 200ല്‍  സ്ഥിതി ചെയ്യുന്ന നഗരമാണ് രത്തന്‍പൂര്‍. വിവിധ രാജവംശങ്ങളുടെ ഭരണകാലത്തിനും അതുമായി ബന്ധപ്പെട്ട് രൂപം കൊണ്ട ഒരോ പുതിയ മാറ്റങ്ങള്‍ക്കും സാക്ഷ്യം വഹിച്ച നഗരമാണിത്. ഒരുകാലത്ത് ഭരണത്തിലുണ്ടായിരുന്ന ഹയ്ഹയ് രാജവംശത്തിലെ രാജാവായിരുന്ന ബാബാ ഭൈരവനാഥ് ക്ഷേത്രപാലിന്‍റെ ഒമ്പതടി വരുന്ന ഒരു ഭീമാകാര പ്രതിമയാണ് രത്തന്‍പൂരിലെത്തുന്ന സഞ്ചാരികളെ ആദ്യം വരവേല്‍ക്കുന്നത്.

കല്‍ച്ചൂരി രാജവംശത്തിന്‍റെ കാലം മുതല്‍ വളരെ നീണ്ടകാലം ചത്തീസ്ഗഢിന്‍റെ തലസ്ഥാനമായി പ്രവര്‍ത്തിച്ച ചരിത്രവും രത്തന്‍പൂരിന് അവകാശപ്പെടാനുണ്ട്. എഡി പതിനൊന്നാം നൂറ്റാണ്ടില്‍ രത്തന്‍രാജ് എന്ന ഭരണാധികാരിയാണ് തന്‍റെ പിതാമഹന്‍മാര്‍ നിര്‍മ്മിച്ച ഈ നഗരം രാജ്യതലസ്ഥാനമായി പ്രഖ്യാപിച്ചത്.

പിന്നീട് വന്ന ഹയ്ഹയാവന്‍സി രാജവംശവും ബോസ്ലേ വംശവും രത്തന്‍പൂരിനെ തലസ്ഥാനമായി നിലനിര്‍ത്തി. പിന്നീട് സ്വാതന്ത്ര്യം ലഭിക്കും വരെ ബ്രിട്ടീഷുകാരുടെ കൈവശമായിരുന്നു ഈ പ്രദേശം.

രത്തന്‍പൂരിലെ മഹാമായ ക്ഷേത്രം സഞ്ചാരികള്‍ക്കിടയില്‍ ഏറെ പ്രസിദ്ധമാണ്.രത്തന്‍സെന്‍ എന്ന കല്‍ച്ചൂരിയന്‍ രാജാവാണ് ഈ ക്ഷേത്രം പണിയിച്ചത്.ഒരു തടാകക്കരയിലാണ് ഈ പുണ്യപപുരാതനക്ഷേത്രവും ഉപക്ഷേത്രങ്ങളും സ്ഥിതി ചെയ്യുന്നത്.

രത്തന്‍പൂരിലെ ക്ഷേത്രങ്ങളില്‍ ദര്‍ശനം നടത്താനും ദേവകളുടെ അനുഗ്രഹം വാങ്ങാനുമായി നിരവധി ഭക്തജനങ്ങള്‍ ഇവിടെ എത്താറുണ്ട്.ബുദ്ധമഹാദേവ ക്ഷേത്രം,രത്നേശ്വര മഹാദേവ ക്ഷേത്രം,ലക്ഷ്മി ക്ഷേത്രം തുടങ്ങിയവയാണ് രത്തന്‍പൂരിലെ മറ്റ് പ്രധാന ക്ഷേത്രങ്ങള്‍. റായ്പൂരില്‍ നിന്നും രത്തന്‍പൂരിലേക്ക് ബസ്സുകള്‍ ലഭ്യമാണ്. കോര്‍ബയിലെ നിര്‍ധിയില്‍ നിന്നും 15 കിലോമീറ്ററും,പാലിയില്‍ നിന്നും 30 കിലോമീറ്ററും അകലെയാണ് രത്തന്‍പൂര്‍.

മലമുകളില്‍ അഗ്രത്തിലുള്ള രാംടെക്ക് ക്ഷേത്രമാണ് രത്തന്‍പൂരിലെ മറ്റൊരു കാഴ്ച്ച.മറാത്ത രാജാവായ ബിംബാജ് ബോസ്ലേ ആണ് ഈ ക്ഷേത്രം നിര്‍മ്മിച്ചത്. ഇതുകൂടാതെ ഒരു പുരാതന കോട്ടയും ഇവിടെയുണ്ട്. നൂറ്റാണ്ടുകളുടെ പഴക്കമുണ്ടെങ്കിലും കാര്യമായ കേടുപാടുകള്‍ വരാത്ത ഈ കോട്ട വിനോദസഞ്ചാരികളുടെ സ്ഥിരം താവളമാണ്. കോട്ടയുടെ ഗണേശ ഗേറ്റാണ് ഇവിടത്തെ മനംമയക്കുന്ന മറ്റൊരു കാഴ്ച്ച. ഗംഗാ യമുന എന്നീ നദീ ദേവതകളുടെ പ്രതിമകളെക്കൂടാതെ ഗേറ്റിനു മുകളില്‍  കല്ലില്‍ പാകിയ ചിത്രരൂപങ്ങളും കൊത്തുപണികളും കോട്ടയെ കൂടുതല്‍ മനോഹരമാക്കുന്നു. കോട്ടയ്ക്കകത്ത് ബ്രഹ്മാവ്, വിഷ്ണു, താണ്ഡവ നൃത്തമാടുന്ന ശിവന്‍ തുടങ്ങി നിരവധി പ്രതിമകള്‍ സഥാപിച്ചിട്ടുണ്ട്. കൂടാതെ സിച്ചോറായ്, ജഗന്നാഥ ക്ഷേത്രങ്ങളും കോട്ടയ്കത്ത് കടക്കുന്ന സഞ്ചാരികള്‍ക്ക് കാണാം.

One Way
Return
From (Departure City)
To (Destination City)
Depart On
17 Apr,Wed
Return On
18 Apr,Thu
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
17 Apr,Wed
Check Out
18 Apr,Thu
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
17 Apr,Wed
Return On
18 Apr,Thu