17, 18 നൂറ്റാണ്ടുകളില്‍ നിര്‍മിച്ചതെന്ന് കരുതുന്ന ചുവന്നകല്ലുകൊണ്ടും ചുടുകട്ടകൊണ്ടും നിര്‍മിച്ച ടെറാകോട്ട ക്ഷേത്രങ്ങളാണ് ബിഷ്ണുപൂര്‍ സഞ്ചാരികള്‍ക്കായി കാത്തുവെച്ചിരിക്കുന്നത്. ടെറാകോട്ടയില്‍ തീര്‍ത്ത പാത്രങ്ങള്‍, ആഭരണങ്ങള്‍, വീടുകളിലേക്കുള്ള അലങ്കാര വസ്തുക്കള്‍ എന്നിവ വില്‍ക്കുന്ന നിരവധി സ്ഥാപനങ്ങളും ഇവിടെയുണ്ട്.
കാണാന്‍ എന്തൊക്കെ
ദാല്‍മദല്‍ കാമന്‍, നൂതന്‍ മഹല്‍ എന്നീ ക്ഷേത്രങ്ങള്‍ക്കൊപ്പം ശ്രീനിബാസ ആചാര്യയുടെ ജന്‍മസ്ഥലവുമാണ് ഇവിടെ സഞ്ചാരികള്‍ക്ക് കാണാന്‍ ഉള്ളത്.
ഉല്‍സവങ്ങള്‍, സംസ്കാരം
നഗരം വര്‍ണം വാരിപുതക്കുന്ന ദുര്‍ഗ, കാളിപൂജ ഉല്‍സവങ്ങള്‍ കാണാന്‍ ഭക്തര്‍ക്കൊപ്പം നിരവധി സഞ്ചാരികളും ഇവിടെയത്തൊറുണ്ട്. ഇതോടനുബന്ധിച്ച് അത്യാകര്‍ഷകമായ കരിമരുന്ന് പ്രയോഗവും ഭക്ഷണമേളകളും സംഘടിപ്പിക്കാറുണ്ട്. എല്ലാവര്‍ഷവും ആഗസ്റ്റില്‍ ഇവിടെ പാമ്പുകളുടെ ഉല്‍സവവും സംഘടിപ്പിക്കാറുണ്ട്. ബിഷ്ണുപൂരിലെ പ്രശസ്തമായ ബാലുചാരി സാരികള്‍ ഉല്‍സവ സമയത്ത് ആകര്‍ഷമായ വിലക്ക് ലഭ്യമാകും. മഹാഭാരത കഥകളും ചരിത്രങ്ങളുമെല്ലാം തുന്നിപിടിപ്പിച്ച ഇത്തരം സാരികള്‍ വാങ്ങാതെ ഇവിടെയത്തെുന്ന ഒരു സ്ത്രീകളും മടങ്ങാറില്ല.
എങ്ങനെയത്തൊം
പശ്ചിമബംഗാളിന്‍െറ മധ്യഭാഗത്തായി സ്ഥിതി ചെയ്യുന്ന ബിഷ്ണുപൂരിലേക്ക് റെയില്‍,റോഡ് മാര്‍ഗങ്ങളിലൂടെ എളുപ്പം എത്താനാകും.



Click it and Unblock the Notifications