ആരവല്ലി മലനിരകളിലാണ് ജെയ്ത് സാഗര്‍ എന്ന തടാകം സ്ഥിതിചെയ്യുന്നത്. ബുന്ദിയിലെ ആദ്യകാല ഭരണാധികാരിയായ ജെയ്ത് മീനയാണ് ഈ തടാകം പണികഴിപ്പിച്ചത്. തടാകത്തില്‍ നിറയെ താമരപ്പൂക്കള്‍ വിരിഞ്ഞ് നില്‍ക്കുന്നത് വളരെ മനോഹരമായ കാഴ്ചയാണ്. വലിയ മതിലുകളാണ് തടാകത്തിന് ചുറ്റും ഇതില്‍ നാല് കവാടങ്ങളുണ്ട്, ഇതിലൂടെയാണ് തടാകത്തിലേയ്ക്ക് പ്രവേശിക്കേണ്ടത്. ബുന്ദിയില്‍ നിന്നും 3 കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ ജെയ്ത് സാഗറിലെത്താം.



Click it and Unblock the Notifications