ആരവല്ലി മലനിരകളാല്‍ ചുറ്റപ്പെട്ടുകിടക്കുന്ന ഒരു തീര്‍ത്ഥാടനകേന്ദ്രമാണിത്. ശിവനാണ് ക്ഷേത്രത്തിലെ പ്രതിഷ്ഠ. ആരവല്ലി മലനിരകളൊരുക്കുന്ന നയനസുഭഗമായ കാഴ്ചകള്‍ കാരണം ഇവിടം ഇപ്പോള്‍ പ്രധാനപ്പെട്ടൊരു പിക്‌നിക് കേന്ദ്രം കൂടിയായി മാറിയിരിക്കുകയാണ്. ചെറിയൊരു കുളവും അതിലേയ്ക്ക് ഒഴുകിവീഴുന്ന മനോഹരമായ ഒരു വെള്ളച്ചാട്ടവും ഈ ഭാഗത്തിന്റെ സൗന്ദര്യം പതിന്മടങ്ങാക്കുന്നു.



Click it and Unblock the Notifications