ജെയ്ത് സാഗര്‍ ലേക്കിന്റെ കരയിലാണ് സുഖ് മഹല്‍ സ്ഥിതിചെയ്യുന്നത്. ഉമ്മദ് സിങാണ് ഈ കെട്ടിടം പണികഴിപ്പിച്ചത്. റുഡ്‌യാര്‍ഡ് കിപ്ലിങ് തന്റെ പ്രമുഖ കൃതിയായ കിം ഇവിടെയിരുന്നാണത്രേ എഴുതിയത്. ഇപ്പോള്‍ ഇത് ജലസേചനവകുപ്പിന്റെ റെസ്റ്റ് ഹൗസായി ഉപയോഗിച്ചുവരുകയാണ്. സുഖ് മഹലിന്റെ രണ്ടാം നിലയില്‍ വെളുത്തമാര്‍ബിളില്‍ തീര്‍ത്ത ഒരു കുടപോലുള്ള നിര്‍മ്മിതിയുണ്ട്. ക്രീം കളറിലുള്ള മാര്‍ബിളില്‍ തീര്‍ത്ത തൂണുകളും മറ്റും മനോഹരമാണ്.



Click it and Unblock the Notifications