കുന്ദാപുര താലൂക്കിലാണ് ബൈന്ദൂര്‍ ബീച്ച്. മറവന്തെ ബീച്ചില്‍ നിന്നും 45 കിലോമീറ്റര്‍ ദൂരമുണ്ട് ഇവിടേക്ക്. സൂര്യാസ്തമനം കാണാനായിട്ടാണ് പലരും ഇവിടെയെത്താറുള്ളത്. ഒച്ചയും ബഹളവുമില്ലാത്ത അന്തരീക്ഷത്തില്‍ കുറച്ച് സമയം ചെലവിടുകയെന്ന ഉദ്ദേശത്തോടെയെത്തുന്നവരാണ് സഞ്ചാരികളില്‍ അധികവം. അസ്തമയം കാണാന്‍ സമയമില്ലെങ്കില്‍പ്പിന്നെ ബൈന്ദൂര്‍ ബീച്ചില്‍ പോകേണ്ട കാര്യംതന്നെയില്ല.
ഇതുകൂടാതെ ബൈന്ദൂര്‍ കുന്ന്, മുരുഡേശ്വര്‍, തുടങ്ങിയവയാണ് ബൈന്ദൂരിനടുത്തായുള്ള മറ്റ് ടൂറിസ്റ്റ് കേന്ദ്രങ്ങള്‍. മൂകാംബിക ക്ഷേത്രദര്‍ശനത്തിനൊപ്പമുള്ള ഒരു യാത്രയായി ബൈന്ദൂര്‍ യാത്രയും പ്ലാന്‍ ചെയ്യാവുന്നതാണ്. ബനാന ബോട്ട് റൈസ്, ഡോള്‍ഫിന്‍ ക്രൂയിസ്, ബാക്ക് വാട്ടര്‍ ക്രൂയിസ് എന്നിവയ്ക്കും ഇവിടെ സൗകര്യമുണ്ട്.



Click it and Unblock the Notifications