Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ» കലാന്‍ഗുട്ട്

കലാന്‍ഗുട്ട് - വടക്കൻ ഗോവയുടെ മുത്ത്

20

വടക്കന്‍ ഗോവയിലെ പ്രശസ്തമായ ബീച്ചുകളായ കണ്ടോലിം, ബാഗ ബീച്ചുകള്‍ക്കിടയിലായാണ് കലാന്‍ഗുട്ട് ബീച്ച് സ്ഥിതി ചെയ്യുന്നത്. ഏഴ് കിലോമീറ്റര്‍ വ്യാപ്തിയുണ്ട് കലാന്‍ഗുട്ട് ബീച്ചിന്. സന്ദര്‍ശകര്‍ക്കായി വാട്ടര്‍സ്‌പോര്‍ട്‌സ്് അടക്കമുള്ള സൗകര്യങ്ങളുണ്ട് ഇവിടെ. സഞ്ചാരികളുടെ സ്വര്‍ഗം എന്ന് വിശേഷിപ്പിക്കാവുന്ന കലാന്‍ഗുട്ട് ബീച്ചിലെ സ്റ്റാളുകളില്‍ സന്ദര്‍ശകര്‍ക്കാവശ്യമായതെല്ലാം കിട്ടും.

വളരെ വിശാലമായ പാര്‍ക്കിംഗ് ഏരിയയുണ്ട് ഈ ബീച്ചില്‍. ഇത് സഞ്ചാരികളെ കാര്യമായി സഹായിക്കുന്നു എന്ന് മാത്രമല്ല തിരക്കേറിയ സായാഹ്നങ്ങളില്‍ ഉണ്ടാകാനിടയുള്ള ആശയക്കുഴപ്പങ്ങഴൃളും ബഹളങ്ങളും കുറേയൊക്കെ ഇല്ലാതാക്കുന്നു. സ്വന്തമായി ഒരു വാഹനമോ വാടകയ്‌ക്കെടുത്ത ബൈക്കോ ഉപയോഗിക്കുന്നതാണ് ഏറെ എളുപ്പം. മിതമായ വിലയ്ക്ക് തുണിത്തരങ്ങളും മറ്റുപകരണങ്ങളും ചെരുപ്പുകളും ഇവിടെ ലഭിക്കും. സാഹസിക വിനോദങ്ങളായ ബനാനാ റൈഡ്, വിന്‍ഡ് സര്‍ഫിംഗ്, പാരാ സൈലിംഗ്, വാട്ടര്‍ സ്‌കൂട്ടര്‍ റൈഡ് തുടങ്ങിയവയാണ് കലാന്‍ഗുട്ട് ബീച്ചിലെ പ്രധാനപ്പെട്ട വാട്ടര്‍ സ്‌പോര്‍ട്‌സ് അഭ്യാസങ്ങള്‍.

എയര്‍ബോണില്‍ ഉയര്‍ന്നുപോകുമ്പോള്‍ തെക്ക് ഭാഗത്തായി കണ്‌ഡോലിം ബീച്ചും വടക്ക് ഭാഗത്ത് അഞ്ജുന ബീച്ചും കാണാം. ഗോവയില്‍ ഡ്രൈഫ്രൂട്ട് ഇനങ്ങള്‍ വളരെയധികം ലഭിക്കുന്ന സ്ഥലമാണ് കലാന്‍ഗുട്ട് ബീച്ച്. ഇത്തരത്തില്‍ കച്ചവടം നടത്തുന്ന നിരവധി ആളുകളേയും ഇവിടെ കാണാം.   കടല്‍വിഭവങ്ങള്‍ക്ക് പേരുകേട്ട സൂസ ലോബോയാണ് കലാന്‍ഗുട്ട് ബീച്ചില്‍ പ്രത്യേക പരാമര്‍ശം അര്‍ഹിക്കുന്ന ഒരു സ്ഥലം. ബീച്ചിലൂടെ ഒരു നടത്തത്തിന് തയ്യാറാണ് നിങ്ങളെങ്കില്‍ ബ്രിട്ടോസില്‍ ഒരു വിരുന്നുമാകാം. ബാഗ ബീച്ചിലെ ഒരു വലിയ ഷാക്കാണ് ബ്രിട്ടോ. ഏകദേശം 20 മിനുട്ട് കലാന്‍ഗുട്ടില്‍ നിന്നും നടന്നാല്‍ ബാഗയിലെ ഈ ഷാക്കിലെത്താം.

അഗോഡ കോട്ടയ്ക്ക് സമീപത്തുള്ള താജ് വിവാന്ത പ്രോപ്പര്‍ട്ടിയാണ് ഇവിടെ കണ്ടിരിക്കേണ്ട മറ്റൊരു സ്ഥലം. ചെലവ് അല്‍പം ഏറിയാലും ഇവിടെ നിന്നുള്ള കടല്‍ക്കാഴ്ചയും ബീച്ചിന്റെ ദൃശ്യങ്ങളും മനോഹരം തന്നെ. കലാന്‍ഗുട്ട്, കണ്‌ഡോലിം, ബാഗ തുടങ്ങിയ ബീച്ചുകളുടെ മനോഹരദൃശ്യങ്ങള്‍ ഇവിടെ നിന്നു കിട്ടും. ബസ് ഡിപ്പോയ്ക്ക് സമീപത്തായാണ് ഇതില്‍ കലാന്‍ഗുട്ട് ബീച്ചിന്റെ സ്ഥാനം.

പനാജിയില്‍നിന്നോ മറ്റ് പ്രധാന കേന്ദ്രങ്ങളില്‍ നിന്നോ ഇവിടേക്ക് ഒരു വാഹനം ലഭിക്കാന്‍ വലിയ പ്രയാസമില്ല. സ്വന്തമായി ഡ്രൈവ് ചെയ്ത് ഇവിടെത്താനും എളുപ്പമാണ്. നേരാം വണ്ണം സ്ഥാപിക്കപ്പെട്ടിട്ടുള്ള സൈന്‍ ബോര്‍ഡുകള്‍ കൃത്യമായി നിങ്ങളെ ലക്ഷ്യസ്ഥാനത്തെത്തിക്കും.

കലാന്‍ഗുട്ട് പ്രശസ്തമാക്കുന്നത്

കലാന്‍ഗുട്ട് കാലാവസ്ഥ

സന്ദര്‍ശിക്കാന്‍ പറ്റിയ സമയം കലാന്‍ഗുട്ട്

  • Jan
  • Feb
  • Mar
  • Apr
  • May
  • Jun
  • July
  • Aug
  • Sep
  • Oct
  • Nov
  • Dec

എങ്ങിനെ എത്തിച്ചേരാം കലാന്‍ഗുട്ട്

  • റോഡ് മാര്‍ഗം
    റോഡ് മാര്‍ഗമാണ് യാത്രയെങ്കിലും ആശങ്കപ്പെടാനൊന്നുമില്ല. നിരവധി സര്‍ക്കാര്‍ വാഹനങ്ങളും പ്രൈവറ്റ് ബസ്സുകളും ഇവിടേക്ക് ലഭ്യമാണ്. മുംബൈയില്‍ നിന്നും പ്രശസ്തമായ മുംബൈ - ഗോവ ഹൈവേ അഥവാ നാഷണല്‍ ഹൈവേ 17 വഴി ഗോവയിലെത്താം. മുംബൈയില്‍ നിന്നും പൂനെ വഴിയുള്ള 8 ലേന്‍ എക്‌സ്പ്രസ് വേ വഴി സതാരയിലൂടെ ഗോവയിലെത്താം. സാവന്ത് വാഡിയില്‍ നിന്നും ഏതാനും കിലോമീറ്ററുകള്‍ മാത്രം യാത്ര ചെയ്താല്‍ ഗോവയിലെത്താം. മുംബൈ, പൂനെ മുതലായ മഹാരാഷ്ട്ര സിറ്റികളില്‍ നിന്നും ലോഫ്‌ളോര്‍ സെമി സ്ലീപ്പര്‍ ബസ്സ് യാത്രയാണ് ഗോവയിലേക്ക് ഏറ്റവും സൗകര്യം.
    ദിശകള്‍ തിരയാം
  • റെയില്‍ മാര്‍ഗം
    തെക്ക്, വടക്ക്, മധ്യ ഇന്ത്യന്‍ നഗരങ്ങളുമായി വളരെ അടുത്തുകിടക്കുന്ന കേന്ദ്രമാണ് ഗോവ. മുംബൈയില്‍ നിന്നും ഗോവയിലേക്ക് സഞ്ചാരപ്രദമായ നിരവധി ട്രെയിന്‍ സര്‍വ്വീസുകളുണ്ട്.
    ദിശകള്‍ തിരയാം
  • വിമാനമാര്‍ഗം
    തെക്കന്‍ ഗോവയിലെ ഡബോലിം വിമാനത്താവളമാണ് ഗോവയ്ക്ക് ഏറ്റവും അടുത്ത്. മുംബൈ, ഡല്‍ഹി എന്നിങ്ങനെയുള്ള ഇന്ത്യയിലെ പ്രമുഖ നഗരങ്ങളില്‍ നിന്നും ഇവിടേക്ക് നിരന്തരം വിമാനങ്ങളുണ്ട്. ഡബോലിം അന്താരാഷ്ട്ര വിമാനത്താവളമല്ല. അതിനാല്‍ പുറത്തുനിന്നുള്ള സഞ്ചാരികള്‍ക്ക് മുംബൈയാണ് സൗകര്യം.
    ദിശകള്‍ തിരയാം
One Way
Return
From (Departure City)
To (Destination City)
Depart On
10 Mar,Tue
Return On
11 Mar,Wed
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
10 Mar,Tue
Check Out
11 Mar,Wed
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
10 Mar,Tue
Return On
11 Mar,Wed