ചമ്പല്‍ വന്യജീവി സങ്കേതം നന്നായി കാണുന്നതിനുള്ള മറ്റൊരു മാര്‍ഗ്ഗം ബോട്ട് യാത്രയാണ്. ചമ്പല്‍ നദിയിലൂടെയുള്ള യാത്ര ഇവിടുത്തെ വന്യജീവികളെ കാണാന്‍ അവസരമൊരുക്കും. പക്ഷികളെയും മൃഗങ്ങളെയും വളരെ അടുത്ത് കാണാന്‍ കഴിയുന്ന രീതിയിലാണ് ബോട്ടുകള്‍ സഞ്ചരിക്കുന്നത്. വന്യജീവി സങ്കേതത്തിലെ ജീവികളെയും സസ്യങ്ങളെയും കുറിച്ചുള്ള രസകരമായ വിവരങ്ങള്‍ നല്‍കാനായി പരിശീലനം ലഭിച്ച ഒരാളും ഈ യാത്രയില്‍ സഞ്ചാരികള്‍ക്ക് ഒപ്പമുണ്ടാകും.
മലയിടുക്കുകളിലൂടെയും താഴ്‌വാരങ്ങള്‍ക്ക് അരുകിലൂടെയുള്ള ഉള്ള യാത്ര അതീവ രസകരമായിരിക്കും. ഇതിനിടെ കരയില്‍ വെയില്‍ കായുന്ന മുതലകളെയും തുള്ളിച്ചാടുന്ന ഡോള്‍ഫിനുകളെയും കാണാന്‍ കഴിയും.
പ്രശാന്ത സുന്ദരമായ പ്രകൃതിയും അവിടെ മേഞ്ഞുനടക്കുന്ന ആടുകളും നിങ്ങളെ മറ്റൊരു ലോകത്തേക്ക് കൂട്ടി കൊണ്ട് പോകും. മഴക്കാലത്തെ നദിയുടെ ശക്തി ഓര്‍മ്മിപ്പിച്ച് നില്‍ക്കുന്ന മലയിടുക്കുകളും നിങ്ങളുടെ മനസ്സില്‍ സ്ഥാനം പിടിക്കും, തീര്‍ച്ച.



Click it and Unblock the Notifications