ജംബുഗോദ വന്യജീവിസങ്കേതം സന്ദര്‍ശിക്കാതെ ചമ്പാനറിലെ കാഴ്ചകള്‍ പൂര്‍ണ്ണമാവില്ല. ചമ്പാനറില്‍ നിന്ന് 20 കിലോമീറ്റര്‍ മാത്രം ദൂരമേയുള്ളു ഇവിടേയ്ക്ക്. ഒരുപാട് വന്യജീവി വൈവിദ്ധ്യങ്ങളും തേക്ക്, ഇലഞ്ഞി, മുള എന്ന് തുടങ്ങുന്ന വൃക്ഷങ്ങളും ഇവിടെയുണ്ട്. അപൂര്‍വ്വ ഇനങ്ങളായ ബാര്‍ക്കിംങ് ഡീര്‍, നീല്‍ ഗായ്(ബ്ലൂ ബുള്‍), നാലുകൊമ്പുള്ള കൃഷ്ണമൃഗം, കരടി എന്നിവ ഇവിടെ സുലഭമാണ്.
മുമ്പ് ധാരാളം ഗിരിവര്‍ഗ്ഗക്കാര്‍ താമസിച്ചിരുന്ന ഈ മനോഹര താഴ്വര ഇന്ന് ഹൈക്കിംങിനും ക്യാമ്പിങ്ങിനും അനുയോജ്യമായ മേഖലയാണ്.



Click it and Unblock the Notifications