ഛണ്ഡിഗഢിന് വടക്ക് പടിഞ്ഞാറ് എട്ട് കിലോമീറ്റര്‍ അകലെ ശിവാലിക് മലനിരകള്‍ക്ക് താളെയാണ് ഹിഡന്‍ വാലി സ്ഥിതി ചെയ്യുന്നത്. മാതാ ജെയന്തി ക്ഷേത്രത്തിന് സമീപം സ്ഥിതി ചെയ്യുന്ന ഈ ഇക്കോടൂറിസം പ്രദേശം സാഹസിക വിനോദത്തിന് പറ്റിയ സ്ഥലമാണ്.
ബഞ്ചി ജമ്പിങ്, മൗണ്ടന്‍ ബൈക്കിങ്, റോപ് ക്ലീമ്പിങ് എന്നിവയില്‍ ഏര്‍പ്പെടാനുള്‌ല സൗകര്യമിവിടെയുണ്ട്. ഇവിടെ കാമ്പ് ചെയ്യാനുള്ള സൗകര്യമുണ്ട്. ഒട്ടകം, കുതിര സവാരികള്‍ക്കും പോകാം. നിരവധി കായിക വിനോദങ്ങളില്‍ ഏര്‍പ്പെടാനുള്ള സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്. പ്രകൃതി മനോഹരമായ സ്ഥലത്ത് ട്രക്കിങിനുള്ള സൗകര്യവുമുണ്ട്. നഗരത്തിന്റെ തിരക്കില്‍ നിന്നുമാറിയുള്ള ഹിഡന്‍വാലി തീര്‍ച്ചായായും സന്ദര്‍ശിക്കേണ്ട സ്ഥലമാണ്.



Click it and Unblock the Notifications