1967 ല്‍ നിര്‍മ്മിച്ച റോസ്‌ഗാര്‍ഡന്‍ ഏഷ്യയിലെ തന്നെ ഏറ്റവും വലിയ ഉദ്യാനമായാണ് കണക്കാക്കുന്നത്. സക്കീര്‍ ഹുസ്സൈന്‍ റോസ് ഗാര്‍ഡന്‍ എന്ന് പൊതുവെ അറിയപ്പെടുന്ന റോസ് ഗാര്‍ഡന്‍ 17 ഏക്കര്‍ സ്ഥലത്ത് വ്യാപിച്ച് കിടക്കുന്നു 17,000 ത്തില്‍ പരം വ്യത്യസ്‌ത ചെടികള്‍ ഇവിടെയുണ്ട്. ഇതില്‍ 1600 ലേറെ വ്യത്യസ്‌തതരം റോസ് ചെടികള്‍ ആണ്.
റോസ് ചെടിക്ക് പുറമെ കര്‍പ്പൂര തുളസി, മഞ്ഞ ഗുല്‍മോഹര്‍ തുടങ്ങി ഔഷധഗുണമുള്ള നിരവധി സസ്യങ്ങളും ഇവിടെയുണ്ട്. എല്ലാ വര്‍ഷവും റോസ് ഫെസ്റ്റിവല്‍ ഇവിടെ സംഘടിപ്പിക്കാറുണ്ട്. സംസ്‌കാരിക പരിപാടികളും മത്സരങ്ങളും മേളയോടനുബന്ധിച്ച് നടത്താറുണ്ട്. നഗരത്തിനകത്തു നിന്നും പുറത്തു നിന്നും നിരവധി പേര്‍ ഇതില്‍ പങ്കെടുക്കാന്‍ എത്താറുണ്ട്. റോസ് ഗാര്‍ന്റെ മനോഹാരിത ഇവിടെയെത്തിയാല്‍ കാണാന്‍ മറക്കരുത്. സുഖണ തടാകത്തിനടുത്താണ് റോക് ഗാര്‍ഡന്‍ സ്ഥിതി ചെയ്യുന്നത്. ദിവസം 5,000 ലേറെ പേര്‍ ഇവിടെ സന്ദര്‍ശനത്തെറുണ്ട്.



Click it and Unblock the Notifications