ഒഡീഷയിലെ ബാലേശ്വര്‍ ജില്ലയില്‍ സ്ഥിതി ചെയ്യുന്ന ഒരു കടല്‍ത്തീര വിനോദ സഞ്ചാരകേന്ദ്രമാണിത്. ബാലേശ്വര്‍ റയില്‍വെസ്റ്റേഷനില്‍ നിന്നും 16 കിലോമീറ്റര്‍ അകലെ സ്ഥിതി ചെയ്യുന്ന ചന്ദിപ്പൂരിലെ കടലിന്റെ ഭംഗി സവിശേഷമാണ്. ഒരു നിമിഷത്തില്‍ അപ്രത്യക്ഷമാകുന്ന തിരകള്‍ അടുത്ത നിമിഷം തീരത്തെ പൂര്‍ണമായി മൂടികൊണ്ട് തിരിച്ചുവരുന്ന പ്രകൃതിയുടെ മനോഹരമായ പ്രതിഭാസം ഇവിടെ എത്തുന്നവര്‍ക്ക് ആസ്വദിക്കാം.
ചന്ദിപ്പൂര്‍ പ്രശസ്‌തമായ മിസ്സൈല്‍ ടെസ്‌റ്റിങ് ലോഞ്ച് സമീപത്തായാണ് സ്ഥിതി ചെയ്യുന്നത്. അഗ്നി, പൃഥ്വി,ആകാശ്, ശൗര്യ തുടങ്ങിയ മിസൈലുകള്‍ ഇവിടെ നിന്നാണ് പരീക്ഷിച്ചത്. അധികൃതരുടെ പ്രത്യേക അനുമതിയോട് കൂട് ഈ പരീക്ഷണ പ്രദേശം സന്ദര്‍ശിക്കാന്‍ കഴിയും. സന്ദര്‍ശകര്‍ മികച്ച സൗകര്യങ്ങളും സുരക്ഷയും നല്‍കുന്ന നിരവധി ആഢംബര ഹോട്ടലുകള്‍ കടല്‍ക്കരയിലുണ്ട്.
ചന്ദിപ്പൂരിലെ വിനോദ സഞ്ചാര കേന്ദ്രങ്ങള്‍
സമീപത്തുള്ള വിനോദ സഞ്ചാര കേന്ദ്രങ്ങളാല്‍ ചാംദിപൂര്‍വിനോദ സഞ്ചാരത്തിന് അധികഗുണം ലഭിക്കുന്നുണ്ട്. പാറക്കെട്ടുള്ള ഹരിത നീലഗിരി മലനിരകള്‍, പവിത്രമായ പഞ്ചലിംഗേശ്വര്‍, രമുണയിലെ ഖിചോര ഗോപിനാഥ ക്ഷേത്രം എന്നിവയാണ് ചാംദിപൂര്‍ വിനോദ സഞ്ചാരത്തിലെ പ്രധാന ആകര്‍ഷണങ്ങള്‍.സജനഗഢ് എന്ന ഒറ്റപ്പെട്ട ഗ്രമവും ഭിതാര്‍കനികയിലെ വന്യജീവി സങ്കേതവും അല്‍പം അകലത്തിലാണെങ്കിലും സന്ദര്‍ശകര്‍ തേടിചെല്ലുന്ന മനോഹരങ്ങളായ സ്ഥലങ്ങളാണ്.
ചന്ദിപ്പൂരിലെ വിഭവങ്ങള്‍
കടല്‍വിഭവങ്ങളാല്‍ പ്രശസ്‌തമാണ് ചന്ദിപ്പൂര്‍. ചന്ദിപ്പൂരിലെ ഹോട്ടലുകളില്‍ ലഭിക്കുന്ന ചെമ്മീന്‍ വിഭവങ്ങള്‍ വളരെ സ്വാദിഷ്‌ഠമാണ്. ഇതിന് പുറമെ ചന്ദിപ്പൂരിലെ മധുരപലഹാരങ്ങളുടെ സ്വാദ് അറിയാനുള്ള അവസരവും പാഴാക്കരുത്.
എങ്ങനെ എത്തിച്ചേരാം
ട്രയിന്‍ മാര്‍ഗം ബലേശ്വര്‍ റെയില്‍വെസ്റ്റേഷനില്‍ എത്തുക. അവിടെ നിന്നും ടാക്‌സി, ഓട്ടോറിഷ എന്നിവയ്‌ക്ക് ചാംദിപൂരിലേക്കെത്താം.
കാലാവസ്ഥശൈത്യകാലമാണ് ചാംദിപൂര്‍ സന്ദര്‍ശിക്കാന്‍ ഏറ്റവും അനുയോജ്യം. കടലില്‍ നിന്നും വീശുന്ന തണുത്ത കാറ്റ് മനോഹരമായ ലോകത്തേയ്‌ക്ക് സന്ദര്‍ശകരെ കൂട്ടികൊണ്ടുപോകും.



Click it and Unblock the Notifications