ഝാര്‍ഖണ്ഡിന്റെ പ്രവേശന കവാടമാണ് ചത്ര. നഗരത്തിന്റെ തിരക്കുകളില്‍ നിന്നും അകലെ മാറി സ്ഥിതി ചെയ്യുന്ന ചത്ര ഝാര്‍ഖണ്ഡിലെ ചത്ര ജില്ലയുടെ ആസ്ഥാനമാണ് . വെള്ളച്ചാട്ടങ്ങള്‍, ജലധാരകള്‍, വനങ്ങള്‍ എന്നിവയാല്‍ മനോഹരമായ ഇവിടം ഫോട്ടോഗ്രാഫിക്ക് സാധ്യത ഏറെയുള്ള സ്ഥലമാണ്.
ചത്രയിലെ പ്രധാന വിനോദ സഞ്ചാര കേന്ദ്രങ്ങള്‍
വനങ്ങളാലും വെള്ളച്ചാട്ടങ്ങളാലും മനോഹരമായ കാഴ്‌ചകളാണ് ചത്രയിലേത്. ബിച്‌കിലിയ, ഡുവാരി, ഖായാ ബനാരോ, കെരിദാഹ്, മലൂദാഹ്, ഡമര്‍ സമര്‍,ഗോവ, ബറൂറ ഷരീഫ്, ഗോഗ്രി എന്നിവയാണ് ചത്രയിലെ പ്രധാന വെള്ള ചാട്ടങ്ങള്‍.
ഭധുലി,ഖയ ബനാറോ, മലൂദാഹ് വെള്ളച്ചാട്ടം, തമാസിന്‍, കോല്‍ഹുവ മല എന്നിവയാണ് മറ്റ് ചില ആകര്‍ഷണങ്ങള്‍. തേക്ക്, മുള തുടങ്ങിയ മരങ്ങളും ഔഷധ സസ്യങ്ങളും നിറഞ്ഞ സ്ഥലമാണിത്. ചത്രയിലെ വനങ്ങളില്‍ നിരവധി വന്യജീവികളെ കാണാന്‍ കഴിയും. ചൂട് വെള്ള അരുവികള്‍ ഉള്ള ബാല്‍ബാല്‍ ദുവാരിയും ഇവിടെ സന്ദര്‍ശിക്കാന്‍ കഴിയും
ജനങ്ങളും സംസ്‌കാരവും
ചത്രയ്‌ക്ക് സമൃദ്ധമായ ചരിത്രമുണ്ട്. ഇവിടുത്തെ നിവാസികള്‍ പ്രധാനമായും ഗോത്രവര്‍ഗ്ഗക്കാരാണ്. മഗാഹി, നാഗ്‌പൂരി, ഖോത്ര ഭാഷകളാണ് ഇവിടെയുള്ളവര്‍ സാധാരണയായി സംസാരിക്കുന്നത്.
എങ്ങനെ എത്തിച്ചേരാം
ഝാര്‍ഖണ്ഡിലെ മറ്റ് സ്ഥലങ്ങളുമായി നല്ലരീതിയില്‍ ബന്ധപ്പെട്ടു കിടക്കുന്ന സ്ഥലമാണിത്.



Click it and Unblock the Notifications