കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഇഷ്ടപ്പെടുന്ന അമ്യൂസ്മെന്‍റ് പാര്‍ക്കാണ് കിഷ്കിന്ധ. താമ്പരം റെയില്‍വേസ്റ്റേഷന് വളരെ അടുത്താണ് ഈ പാര്‍ക്ക്. വിജനമായ ഒറ്റപ്പെട്ട ഒരിടത്താണ് പാര്‍ക്ക് സ്ഥിതി ചെയ്യുന്നത്. അതുകൊണ്ട് തന്നെ ഇവിടം വളരെ ശാന്തമാണ്. അനകാപുത്തൂരില്‍ നിന്ന് തെക്ക് പതിമൂന്ന് കിലോമീറ്റര്‍ ദൂരത്താണ് കിഷ്കിന്ധ.
വളരെ പ്രകൃതി രമണീയവും, പച്ചപ്പുമാര്‍ന്ന ഇവിടെ ഫൗണ്ടൈനുകളുടെ കാഴ്ചയും, ശാന്തതയും ഒരു പാര്‍ക്കിലാണ് എന്ന തോന്നല്‍ ജനിപ്പിക്കില്ല. കുട്ടികള്‍ക്ക് ബംപര്‍ കാര്‍ റൈഡ്, ബംപി കാറ്റര്‍പില്ലര്‍ റൈഡ്, വേവ് പൂള്‍, ടോയ് ട്രെയിന്‍ തുടങ്ങിയവയുണ്ട്. മുതിര്‍ന്നവര്‍ക്ക് കൂടുതല്‍ സാഹസികവും, ത്രില്ലിങ്ങുമായ റൈഡുകളുണ്ട്. റോള്ര്‍ കോസ്റ്ററുകള്‍, ട്വിസ്റ്റര്‍ തുടങ്ങിയവ ഇതില്‍ പെടും. രുചികരമായ ഭക്ഷണ സാധനങ്ങള്‍ വിളമ്പുന്ന മള്‍ട്ടി കുസിന്‍ റസ്റ്റോറന്‍റും ഇവിടെയുണ്ട്.



Click it and Unblock the Notifications