ചിറാപുഞ്ചിക്കടുത്തുള്ള മനോഹരമായ രണ്ട് പാര്‍ക്കുകളില്‍ ഒന്നാണ് എക്കോ പാര്‍ക്ക്. മനോഹരമായ പച്ചക്കുന്നുകളും അവയില്‍ നിന്നുതിരുന്ന വെള്ളച്ചാട്ടങ്ങളും ചിറാപുഞ്ചിയിലെ താഴ്വരകളും വിശാലമായ ഒരു ക്യാന്‍വാസിലെന്ന പോലെ കാണാനാവുന്ന വിധത്തിലാണ് ഉയര്‍ന്ന ഒരു പീഠഭൂമിക്ക് മുകളില്‍ മേഘാലയ ഗവണ്മെന്റ് ഇത് ഒരുക്കിയിട്ടുള്ളത്. ഷില്ലോങ് അഗ്രി-ഹോര്‍ട്ടികള്‍ച്ചറല്‍ സൊസൈറ്റിയുടെ മേല്‍നോട്ടത്തില്‍ നനാജാതി ഓര്‍ക്കിഡുകളും സന്ദര്‍ശകര്‍ക്കായി പാര്‍ക്കില്‍ ഒരുക്കിയിട്ടുണ്ട്.
എക്കോ പാര്‍ക്കിന്റെ തുഞ്ചത്ത് നിന്നുള്ള പ്രകൃതിയുടെ രമണീയമായ ദൃശ്യം ശരിക്കും ഹൃദയാവര്‍ജ്ജകമാണ്. ബംഗ്ലാദേശിലെ സില്‍ഹെറ്റ് സമതലവും ഇവിടെ നിന്ന് കാണാം. മേഘാവൃതമായ പകലുകളില്‍ പാര്‍ക്കിന്റെ തനത് ഭംഗി ആവോളം ആസ്വദിക്കാന്‍ കഴിഞ്ഞില്ലെന്ന് വരാം. മേഘാലയ ടൂറിസം ഡിപ്പാര്‍ട്ട്മെന്റ് സജ്ജമാക്കിയിട്ടുള്ള ക്യാബുകളിലോ ബസ്സുകളിലോ സഞ്ചരിച്ച് ഷില്ലോങില്‍ നിന്ന് ഇവിടെ എത്തുന്നതാണ് ഉചിതം.



Click it and Unblock the Notifications