ചിറാപുഞ്ചിയിലേക്കുള്ള പാതയില്‍ മവ്സ് മയി ഗ്രാമത്തിനടുത്തുള്ള ഈ വെള്ളച്ചാട്ടം മേഘാലയയിലെ ഏറ്റവും സുന്ദരമായ വെള്ളച്ചാട്ടങ്ങളില്‍ ഒന്നാണ്. നോസിങിതിലാങ് എന്ന് നാട്ടുകാര്‍ക്കിടയില്‍ അറിയപ്പെടുന്ന ഈ വെള്ളച്ചാട്ടം ഉയരത്തില്‍ ഇന്ത്യയിലെ നാലാമത്തേതാണ്. 315 മീറ്റര്‍ ഉയരത്തില്‍ നിന്നാണ് വെള്ളം താഴേക്ക് പതിക്കുന്നത്. “സെവന്‍ സിസ്റ്റര്‍ ഫാള്‍” എന്നും ഇതിനെ വിശേഷിപ്പിക്കാറുണ്ട്. നീരൊഴുക്കിന്റെ വഴിയില്‍ അപകടകരമായ ചുണ്ണാമ്പു കല്‍ ചുരങ്ങള്‍ കടന്ന് ഏഴ് ജലപതനങ്ങള്‍ ഇതിനോട് ചേര്‍ന്ന് രൂപപ്പെട്ടിട്ടുള്ളതിനാലാണ് ഇങ്ങനെ അറിയപ്പെടുന്നത്.
വെയിലുള്ള തെളിഞ്ഞ പകലുകളില്‍ സൂര്യപ്രകാശം ഈ ജലത്തുള്ളികളില്‍ തട്ടി പ്രതിഫലിച്ച് ഒരു വര്‍ണ്ണപ്രപഞ്ചം തീര്‍ക്കുന്ന കാഴ്ച കണ്ണുകളെ വിരുന്നൂട്ടും. മേഘാവൃതമായ പകലുകളിലും നീരാവിയുടെ മേഘത്തുണ്ടുകള്‍ സന്ദര്‍ശകരെയും ജലപതന സ്ഥാനത്തെയും ആവരണം ചെയ്യും. സന്ദര്‍ശകരെ വിസ്മയിപ്പിക്കുന്ന പ്രകൃതിയുടെ മറ്റൊരു മാന്ത്രിക പ്രക്രിയയാണിത്.
ഷില്ലോങില്‍ നിന്ന് ഒരു ടൂറിസ്റ്റ് ക്യാബോ ബസ്സോ ബുക്ക് ചെയ്ത് ഇവിടേക്ക് വരുന്നതാണ് എളുപ്പം.



Click it and Unblock the Notifications