പാര്‍ട്ടി ബഹളങ്ങളൊഴിഞ്ഞ ഗോവയുടെ വ്യത്യസ്തമമായ മറ്റൊരു മുഖമാണ് ചോപ്ഡം സഞ്ചാരികള്‍ക്കായി നല്‍കുന്നത്. ചപോര നദിയുടെ വടക്കന്‍ തീരത്തായാണ് മനോഹരമായ ചോപ്ഡം സ്വച്ഛവം#ു ശാന്തവുമായി സ്ഥിതിചെയ്യുന്നത്.
തീര്‍ത്ഥാടന പ്രിയരും ചരിത്രാന്വേഷികളുമായ യാത്രക്കാര്‍ക്ക് മികച്ചൊരു യാത്രാനുഭവമായിരിക്കും ചോപ്ഡം. ഭൂമിക, വെറ്റല്‍, ഗരുഡി, രാംപുരുഷ് മുതലായ മതകേന്ദ്രങ്ങളും ക്ഷേത്രങ്ങളുമാണ് ചോപ്ഡമിലെ പ്രധാന ആകര്‍ഷണങ്ങള്‍. ചോപ്ഡമിന് സമീപത്ത് ഒരു താമസസ്ഥലം ഒത്തുകിട്ടുക എന്നത് കുറച്ച് പ്രയാസമുള്ള കാര്യമാണ്.
ഹോട്ടലുകളെക്കാള്‍ ലോഡ്ജുകളും ഗസ്റ്റ്ഹൗസുകളുമാണ് ഇവിടെ കൂടുതലും. സിയോലിമില്‍ നിന്നും ഫെറിയിലാണ് ചോപ്ഡത്തിലെത്തുന്നത് സാഹസികവും രസകരവുമായ ഒരു യാത്രാനുഭവമായിരിക്കും. റോഡ് മാര്‍ഗം യാത്രാസൗകര്യങ്ങളുണ്ടെങ്കിലും ഇത് ഏറെ സമയമെടുക്കും എന്നൊരു പോരായ്മയുണ്ട്. പുനെ, മുംബൈ തുടങങ്ങിയ സ്ഥലങ്ങളില്‍ നിന്നും വരുന്നവര്‍ക്ക് നോര്‍ത്ത് ഗോവയില്‍ കയറുന്നതിന് മുമ്പായി ചോപ്ഡത്തിലെത്താന്‍ സാധിക്കും.



Click it and Unblock the Notifications