നീലഗിരി ചായയുടെ പ്രധാന ഉത്പാദകരാണ് ഗ്യുര്‍നെസി ടീ ഫാക്ടറി. ഇവിടുത്തെ ചായ രുചിച്ച് നോക്കാതെയുള്ള ഒരു നീലഗിരി സന്ദര്‍ശനവും പര്‍ണ്ണമാകില്ല. അതുകൊണ്ട് തന്നെ അതിന്‍റെ ഉറവിടം സന്ദര്‍ശിക്കുന്നതും നല്ലൊരു കാര്യമാണ്. ഫാക്ടറിയില്‍ ചായ കഴിച്ച് നോക്കാനും, പുതുമയാര്‍ന്ന ചായപ്പൊടി വിലക്ക് വാങ്ങാനും സൗകര്യമുണ്ട്. രാവിലെ എട്ട് മണി മുതല്‍ വൈകിട്ട് ആറുമണി
വരെയാണ് ഫാക്ടറി പ്രവര്‍ത്തന സമയം. ഈ സമയത്ത് ഫാക്ടറി സന്ദര്‍ശിക്കുകയും ചെയ്യാം. ചായപ്പൊടി നിര്‍മ്മാണത്തിന്‍റെ വിവിധ ഘടങ്ങള്‍ ഇവിടെ കണ്ട് മനസിലാക്കാം. ഗ്യുര്‍നെസി ടീ ഫാക്ടറിയിലേക്ക് പ്രവേശന ഫീസായി പത്തുരൂപ ഈടാക്കുന്നുണ്ട്.



Click it and Unblock the Notifications