സാഹസിക യാത്രകളില്‍ തല്പരരായവര്‍ക്ക് ഏറെ ഇഷ്ടമുള്ള ഒരു പ്രദേശമാണിത്. ഇവിടേക്കെത്താന്‍ വനത്തിലൂടെ അല്പദൂരം കാല്‍നടയായി യാത്രചെയ്യണം. കൂനൂരിലെ ഹില്‍സ്റ്റേഷനെ ചുറ്റിയുള്ള ഹിഡന്‍വാലിയില്‍ വര്‍ഷം മുഴുവനും സന്ദര്‍ശകര്‍ എത്തിച്ചേരുന്നു. ഇവിടേക്ക് അല്പം സാഹസികമായി എത്തിച്ചേരണമെന്നതിനാല്‍ സാധാരണ സന്ദര്‍ശകര്‍ ഇവിടെയെത്താറില്ല. ഇവിടെ നിന്നുള്ള ഹില്‍സ്റ്റേഷന്‍റെ കാഴ്ച അതിമനോഹരമാണ്. പര്‍വ്വതനിരകളുടെയും, ഹരിതാഭമായ വനത്തിന്‍റെയും വിശാലമായ കാഴ്ച ഒരു പെയിന്‍റിംഗ് പോലെ മനോഹരമായി കാഴ്ചക്കാര്‍ക്ക് അനുഭവപ്പെടും. വെല്ലിംഗ്ടണ്‍ ഗോള്‍ഫ് കോഴ്സിന് പുറകിലായുള്ള ഹിഡന്‍ വാലി ട്രെക്കിംഗ് പ്രേമികളുടെയും, പ്രകൃതിസ്നേഹികളുടെയും പ്രിയപ്പെട്ട ഇടമാണ്.



Click it and Unblock the Notifications