സോംവാര്‍പേട്ട് താലൂക്കിലാണ് പുഷ്പഗിരി വന്യജീവി സങ്കേതം. ലോകത്തിലെ തന്നെ പ്രധാനപ്പെട്ട പക്ഷിസങ്കേതകങ്ങളില്‍ ഒന്നായിട്ടാണ് ഇതിനെ കണക്കാക്കുന്നത്. ്രേഗ ബ്രസ്റ്റഡ് ലാഫിങ് ത്രഷ്, ബ്ലാക്ക്, ഓറഞ്ച് ഫ്‌ളൈകാച്ചര്‍, നീല്‍ഗിരി ഫ്‌ളൈകാച്ചര്‍, ടീക്ക് ഷെല്‍ട്ടര്‍ തുടങ്ങി ഒട്ടനേകം ഇനങ്ങളിലുള്ള പക്ഷികളുടെ ആവാസസ്ഥലമാണിവിടം. കടമക്കല്‍ റിസര്‍വ്വ് ഫോറസ്റ്റ് ഈ വന്യജീവി സങ്കേതത്തിന്റെ ഭാഗമാണ്. ഇതിന്റെ വടക്കുഭാഗത്താണ് ബിസില്‍ റിസര്‍വ്വ് ഫോറസ്റ്റ് സ്ഥിതിചെയ്യുന്നത്. പടിഞ്ഞാറായി കുക്കി സുബ്രഹ്മണ്യയാണ്.
160 മീറ്റര്‍ മുതല്‍ 1712 മീറ്റര്‍ വരെ ഉയരത്തിലാണ് ഈ സ്ഥലം, ഇവിടത്തെ ഏറ്റവും ഉയരമേറിയ ഭാഗം പുഷ്പഗിരി കുന്നും കുമാരപാര്‍വേട്ട് കുന്നുമാണ്. ഒട്ടേറെ ചതുപ്പുകളും വെള്ളച്ചാട്ടങ്ങളുമുണ്ട് ഈ ഭാഗത്ത്. പുല്‍മേടുകളും വൃക്ഷങ്ങള്‍ നിറഞ്ഞുനില്‍ക്കുന്ന ഭാഗങ്ങളുമുണ്ട്. കാട്ടുനായ, ഇന്ത്യന്‍ മലയണ്ണാന്‍, പുള്ളിമാന്‍, ആന, കാട്ടുപന്നി, പറക്കുന്ന അണ്ണാന്‍ തുടങ്ങി വലുതും ചെറുതുമായ പലജന്തുവര്‍ഗങ്ങളുമുണ്ട് ഇവിടെ. മൂര്‍ഖന്‍, മലമ്പാമ്പ്, അണലി, രാജവെമ്പാല തുടങ്ങിയ പാമ്പു വര്‍ക്ഷങ്ങളും ഈ സങ്കേതത്തിലുണ്ട്.



Click it and Unblock the Notifications