Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » കൂര്‍ഗ് » ആകര്‍ഷണങ്ങള് » മടിക്കേരി കോട്ട

മടിക്കേരി കോട്ട, കൂര്‍ഗ്

10

കൂര്‍ഗ് യാത്രയില്‍ തീര്‍ച്ചയായും കണ്ടിരിക്കേണ്ടതാണ് മടിക്കേരി കോട്ട. ദക്ഷിണേന്ത്യയില്‍ കേടുപാടുകള്‍ കുടാതെ ഇന്നും നിലനില്‍ക്കുന്ന  അപൂര്‍വ്വം  കോട്ടകളില്‍  ഒന്നാണത്രേ ഈ കോട്ട.  ഈ കോട്ടയ്ക്കു  ചുറ്റുമാണ് മടിക്കേരി പട്ടണം. പതിനേഴാം നൂറ്റാണ്ടില്‍  കുടക് ഭരിച്ചിരുന്ന മുധുരാജാ എന്നാ രാജാവ്  മണ്ണില്‍ പണികഴിപ്പിച്ച കൊട്ടയായിരുന്നു ആദ്യം ഇവിടെ ഉണ്ടായിരുന്നത.് മനോഹരമായ ഒരു കൊട്ടാരവും അദ്ദേഹം കോട്ടയ്ക്കകത്തു പണികഴിപ്പിച്ചിരുന്നു. പിന്നീട്  കോട്ട കൈയടക്കിയ ടിപ്പുസുല്‍ത്താന്‍ കരിങ്കല്ല്  കൊണ്ട്  കോട്ട ബലപ്പെടുത്തുകയും കൊട്ടാരങ്ങള്‍ പുതുക്കിപ്പണിയുകയും  ചെയ്തു .

ഒരുപാടു രക്തച്ചൊരിച്ചിലുകള്‍ക്കും  ചരിത്ര സംഭവങ്ങള്‍ക്കും സാക്ഷ്യം വഹിച്ച കോട്ടയാണ്രേത ഇത്. 1790 കാലഘട്ടത്തില്‍ കുടക് രാജാവായ ദ്രോട വീരരാജേന്ദ്രന്റെ നിയന്ത്രണത്തിലായ  കോട്ട പിന്നീട് 1812 1814 കാലഘട്ടത്തില്‍ ലിങ്കരാജ വോഡയാര്‍ രണ്ടാമന്‍ പുതിക്കിപ്പണിതു. കോട്ടയുടെ വടക്ക് കിഴക്ക്  മൂലയില്‍  കല്ലില്‍ തീര്‍ത്ത രണ്ടാനകളുടെ ശില്പം ഉണ്ട്. ഇത് കൊട്ടക്കുള്ളിലെ  മുഖ്യ ആകര്‍ഷണമാണ്. ആനകള്‍ക്ക് ജീവനുണ്ടോയെന്ന് ഒരുവേള നമ്മള്‍ സംശയിച്ചുപോകും അത്രയേറെ കരവിരുതോടെയാണ് ഈ ശില്‍പം ഒരുക്കിയിട്ടുള്ളത്.

കൊട്ടാരം കൂടാതെ ഒരു വീരഭദ്രക്ഷേത്രവും കോട്ടയ്ക്കുള്ളില്‍ പണിതിരുന്നുവത്രേ. എന്നാല്‍ പിന്നീട് ഈ ക്ഷേത്രം പൊളിച്ച് 1855ല്‍ ബ്രിട്ടീഷുകാര്‍ പള്ളി പണിയുകയായിരുന്നു. ഗോഥിക് ശൈലിയിലുള്ള പണിതിരിക്കുന്ന സെന്റ് മാര്‍ക്‌സ് പള്ളിയുടെ ജനാലകളെല്ലാം സ്‌റ്റെയിന്‍ഡ് ഗ്ലാസ്സിലുള്ളതാണ്.പിന്നീട് 1933 ല്‍ കോട്ടയില്‍ വീണ്ടും ചില മാറ്റങ്ങള്‍ വരുത്തി. അന്ന് ഒരു ക്ലോക്ക് ടവറും കമ്മീഷണറുടെ കാര്‍ സൂക്ഷിക്കാന്‍ ഒരു പോര്‍ട്ടിക്കോയും പണിതു. ചരിത്ര വിദ്യാര്‍ത്ഥികള്‍ക്ക് ഉപകാരപ്രദമായ ഒരു ചെറു മ്യൂസിയവും  കോട്ടയ്ക്കുള്ളില്‍  പ്രവര്‍ത്തിക്കുന്നു. ആര്‍ക്കിയോളജിക്കല്‍ ഡിപ്പാര്‍ട്‌മെന്റ് ഓഫ് ഇന്ത്യയുടെ കീഴിലാണ് മ്യൂസിയം. ചില ഭാഗത്ത് ചരിത്രപരമായ പ്രത്യേകതകളുള്ള വസ്തുക്കളും മറ്റും സൂക്ഷിച്ചിരിക്കുകയാണ്. ഒരു ഭാഗം ഫീല്‍ഡ് മാര്‍ഷലായിരുന്ന കരിയപ്പയ്ക്കുവേണ്ടി മാറ്റിവച്ചിരിക്കുന്നു.

ജില്ലാ ജയിലും ഇതിനകത്ത് തന്നെയാണ് പ്രവര്‍ത്തിക്കുന്നത്. കൂടാതെ കോട്ടെ മഹാഗണപതി ക്ഷേത്രവും മഹാത്മാഗാന്ധി പബ്ലിക് ലൈബ്രറിയും ഇതിനകത്തുണ്ട്. കൂര്‍ഗിലെ പ്രധാന ക്ഷേത്രങ്ങളില്‍ ഒന്നാണ് കോട്ടെ മഹാഗണപതി ക്ഷേത്രം. മടിക്കേരി ദസറ ഉത്സവത്തില്‍ ഈ ക്ഷേത്രത്തിന് വലിയ പ്രാധാന്യമുണ്ട്. കോട്ടയുടെ അകത്തുള്ള കൊട്ടാരത്തില്‍ ഇപ്പോള്‍ പലവിധ സര്‍ക്കാര്‍ ഓഫീസുകള്‍ പ്രവര്‍ത്തിക്കുകയാണ്.

One Way
Return
From (Departure City)
To (Destination City)
Depart On
29 Mar,Fri
Return On
30 Mar,Sat
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
29 Mar,Fri
Check Out
30 Mar,Sat
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
29 Mar,Fri
Return On
30 Mar,Sat