കൂര്‍ഗ് ജില്ലയിലെ മടിക്കേരിയിലെ പ്രധാന ആകര്‍ഷണങ്ങളിലൊന്നാണിത്. പലകാലങ്ങളിലായി പൂക്കുന്ന ചെടികളും മനോഹരമായ ജലധാരയുമുള്ള വലിയ പൂന്തോട്ടമാണിത്. സംഗീതത്തിനൊപ്പിച്ച് നിറം മാറുന്ന ജലധാരയുടെ കാഴ്ച മനോഹരമാണ്. കൊടക് രാജാക്കന്മാരുടെ പ്രധാന വിനോദകേന്ദ്രമായിരുന്നുവ്രേത ഇവിടം. അങ്ങനെയാണ് ഇതിന് രാജാസ് സീറ്റ് എന്ന് പേരുകിട്ടിയത്. ഇഷ്ടികവെട്ട് ഉയര്‍ത്തിപ്പണിത തൂണുകളുള്ള ഒരു മണ്ഡപമായിരുന്നു രാജാക്കന്മാരുടെ ഇരിപ്പിടം, ഇത് ഇപ്പോഴും ഇവിടെയുണ്ട്.
രാജാക്കന്മാര്‍ രാജ്ഞിമാരുമൊത്ത് പതിവായി സല്ലപിക്കാനിറങ്ങുക ഇവിടെയായിരുന്നു. കുന്നുകളും സമതലപ്രദേശവും ഉള്‍പ്പെട്ടതാണ് ഈ പാര്‍ക്ക്. ഇവിടെനിന്നുള്ള അസ്തമനക്കാഴ്ച മനോഹരമാണ്. കോടമഞ്ഞ് വീണുകിടക്കുന്ന മലനിരകളുടെ കാഴ്ച കണ്ണിനെയും മനസ്സിനെയും പുളകം കൊള്ളിക്കും. ഉയര്‍ന്നുകിടക്കുന്ന സ്ഥലമായതിനാല്‍ത്തന്നെ ഇവിടെനിന്നും നോക്കിയാല്‍ കുടകിലെ മറ്റുഭാഗങ്ങളുടെ കാഴ്ചയും കാണാം. കുട്ടികള്‍ക്ക് കളിക്കാന്‍ ടോയ് ട്രെയിനുമുണ്ടിവിടെ.



Click it and Unblock the Notifications