ചിദംബരത്ത് നിന്ന് 14 കിലോമീറ്റര്‍ അകലെയാണ് പിച്ചാവരം തടാകം. കണ്ടല്‍ക്കാടുകളുടെ കേന്ദ്രമാണിവിടം. ലോകത്തെ തന്നെ ഏറ്റവും വലിയ കണ്ടല്‍വനമാണിത്. അനേകതരം പക്ഷികള്‍ വസിക്കുന്ന ഏറെ ചെറുതുരുത്തുകള്‍ ഇവിടയുണ്ട്. സ്വദേശികളും, ദേശാടകരമായ അനേകയിനം പക്ഷികളെ ഇവിടെ കാണാം. വാട്ടര്സ്നിപ്സ്, ഹെറോണ്‍സ്, പെലിക്കണ്‍, എര്ഗെറ്റ്സ് തുടങ്ങിയവ ഇവയില്‍ ചിലതാണ്. ലോകമെങ്ങും നിന്ന് പക്ഷി നിരീക്ഷകര്‍ ഇവിടെയത്തുന്നു. സെപ്തംബര്‍ മുതല്‍ ഏപ്രില്‍ വരെയും, നവംബര്‍ മുതല്‍ ജനുവരി വരെയുമാണ് ഇവിടം സന്ദര്‍ശനയോഗ്യം. ഇവിടുത്തെ കാഴ്ചകള്‍ ആസ്വദിക്കാന്‍ ബോട്ട് യാത്രക്കും സൗകര്യമുണ്ട്. രാവിലെ ഇവിടെ നിന്നുള്ള സൂര്യോദയം വളരെ മനോഹരമായ ഒരു കാഴ്ച സമ്മാനിക്കും.