കട്ടക്ക് നഗരത്തില്‍ നിന്നും 52 കിലോമീറ്ററ്‍ അകലെ മഹാനദിയുടെ വലതുതീരത്താണ് ബാന് എന്ന പ്രദേശം. ചര്‍ച്ചിക ദേവിയുടെ ക്ഷേത്രമാണ് ഇവിടത്തെ പ്രധാന ആകര്‍ഷണം. ഇവിടെ രുചിക പര്‍വ്വതമെന്ന വിളിക്കുന്ന ചെറിയ പാറക്കെട്ടിനു മുകളിലായാണ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത്.പ്രദേശവാസികളുടെ ഇഷ്ടദേവിയാണ്.ക്ഷേത്രത്തിലെ മൂര്‍ത്തിയായ ചര്‍ച്ചിക ദേവി.
ഒറീസ്സയിലെ പുണ്യപുരാതന ക്ഷേത്രങ്ങളില്‍ ഒന്നാണിത്. ചാമുണ്ഡി ദേവിയെയാണ് ചാര്‍ച്ചിക ദേവിയെന്ന പ്രാദേശിക പേരില്‍ ഇവിടെ ആരാധിക്കുന്നത്. കഴുത്തില്‍ തലയോട്ടി കൊണ്ടുള്ള മാല ധരിച്ച് കീഴടക്കിയ ഒരു മനുഷ്യശരീരത്തിന് മുകളില്‍ നില്‍ക്കുന്ന എട്ട് കൈകളുള്ള ഉഗ്രരൂപിണിയായ ചാമുണ്ഡിയായ ക്ഷേത്രത്തിലെ പ്രതിഷ്ഠ.
പ്രദേശിക ജനങ്ങള്‍ സ്ഥിരമായെത്തുന്ന ക്ഷേത്രത്തില്‍ മറ്റിടങ്ങളിലെ താര്‍ത്ഥാടകരും എത്താറുണ്ട്. കട്ടക്ക് നഗരത്തില്‍ നിന്നും ബാന്‍കിയിലേക്ക് നേരിട്ട് ബസ് സര്‍വ്വീസുണ്ട്.



Click it and Unblock the Notifications