കട്ടക്കില്‍ സഞ്ചാരികളെ ആകര്‍ഷിക്കുന്ന മറ്റൊരു പ്രദേശമാണ് നരജ്.കട്ടക്ക് സിറ്റിയില്‍ നിന്നും 14 കിലോമീറ്റര്‍ അകലെയുള്ള നരജ് ഒരു കാലത്ത് രാജ്യത്തെ പ്രധാന ബുദ്ധമതപഠനകേന്ദ്രങ്ങളിലൊന്നായിരുന്നു.ബുദ്ധ ദര്‍ശനങ്ങള്‍ പഠിക്കാനായി രാജ്യത്തിനകത്തും പുറത്തുമുള്ള ഒട്ടേറെ പേര്‍ ഇവിടെ എത്തിയിരുന്നു.
പ്രതാപം നിറഞ്ഞ ബുദ്ധമത പഠനകേന്ദ്രത്തിന്‍റെ ചരിത്രത്തിനൊപ്പം പ്രകൃതിരമണീയമായ കാഴ്ച്ചകളും നരജിനെ സഞ്ചാരികള്‍ക്ക് പ്രിയപ്പെട്ടതാക്കുന്നു.മഹാനദിയില്‍ നിന്നും ഉത്ഭവിക്കുന്ന കതജോഡി നദിയുടെ മനോഹരമായ കാഴ്ച്ചയും നരജിന്‍റെ പ്രത്യേകതയാണ്.വിനോദസഞ്ചാരികളുടെ ഇഷ്ടകേന്ദ്രമായതുകൊണ്ട് തന്നെ വര്‍ഷം മുഴുവന്‍ സഞ്ചാരികള്‍ക്ക് ഇവിടേക്കെത്തെത്താന്‍ സകല സൌകര്യങ്ങളുമുണ്ട്.



Click it and Unblock the Notifications