ബുല്‍വനി മാതാ എന്ന പേരിലും അറിയപ്പെടുന്ന ഈ ക്ഷേത്രം കലടോപിനും അല്‍ഹ വില്ലേജിനും മധ്യത്തിലായി ദയകുണ്ട് നിരകള്‍ക്കു താഴെ സ്ഥിതി ചെയ്യുന്നു. എല്ലാ വര്‍ഷവും ജൂലൈ മാസം ബുല്‍വനി മാതയുടെ ഉത്സവം ഇവിടെ ആഘോഷിക്കാറുണ്ട്. ദൂര ദേശങ്ങളില്‍ നിന്ന് ഒട്ടേറെ സഞ്ചാരികള്‍ ഈ സമയം ആഘോഷങ്ങളില്‍ പങ്കെടുക്കാന്‍ ഇവിടെ എത്തുന്നു. മധ്യ കാലഘട്ടത്തിലെ കലാ നൈപുണ്യം ഉയര്‍ത്തിക്കാട്ടുന്ന ഈ ക്ഷേത്രത്തിന് ഏകദേശം 150 വര്‍ഷത്തോളം പഴക്കമുണ്ട്.
ഡല്‍ഹൌസിയില്‍ നിന്ന് 4 കിലോമീറ്റര്‍ അകലെയാണ് ചരിത്ര പ്രാധാന്യമുള്ള ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. നഗരത്തില്‍ നിന്ന് ടാക്സി പിടിച്ച് ഇവിടേക്ക് വരാം. കൂടാതെ വനത്തിലൂടെയുള്ള ട്രെക്കിംഗ് യാത്രികരെ സംബന്ധിച്ചടുത്തോളം ആവേശം കൊള്ളിക്കുന്ന അനുഭവമാണ്.



Click it and Unblock the Notifications



