ഡല്‍ഹൌസിയിലെ മറ്റൊരു പ്രധാന സന്ദര്‍ശന കേന്ദ്രമാണ് സെന്റ് ഫ്രാന്‍സിസ് ചര്‍ച്ച്. 1894 ലാണ് ഈ ചര്‍ച്ച് നിര്‍മ്മിക്കപ്പെട്ടത്. ഇംഗ്ലണ്ടിലെ പ്രശസ്ത ചര്‍ച്ചിന്റെ തച്ചു ശാസ്ത്ര മാതൃകയിലാണ് ഈ പള്ളിയുടെ നിര്‍മ്മാണം നിര്‍വ്വഹിച്ചിരിക്കുന്നത്. ഇവിടുത്തെ പ്രദേശവാസികളില്‍ നിന്നും ആര്‍മി ഓഫീസര്‍മാരില്‍ നിന്നും ലഭിച്ച സംഭാവനയില് നിന്നാണ് ഈ ആരാധനാലയം നിര്‍മ്മിച്ചത്.
ജലന്ധറിലെ കത്തോലിക് രൂപതയാണ് ഈ ചര്‍ച്ചിന്റെ മേല്‍നോട്ടം വഹിക്കുന്നത്. പള്ളിയിലെ മനോഹരമായ ഗ്ലാസ് വര്‍ക്കുകളും കല്ല് പാകിയ ചുവരുകളുമൊക്കെ സഞ്ചാരികളില്‍ കൗതുകമുണര്‍ത്തുന്ന കാഴ്ചകളാണ്. എല്ലാ ഞായറാഴ്ചയും പള്ളിയില്‍ നടക്കുന്ന കുര്‍ബാനയില്‍ ഒത്തിരി പ്രദേശവാസികള്‍ പങ്കെടുക്കുന്നു.
ഡല്‍ഹൌസിയില്‍ നിന്നും 1 കിലോമീറ്റര്‍ അകലെ സുഭാഷ് ചൗക്കിനു സമീപമായി ഈ ചര്‍ച്ച് സ്ഥിതി ചെയ്യുന്നു. യാത്രികര്‍ക്ക് നടന്നെത്താവുന്ന ദൂരമാണെങ്കില്ല്പ്പോലും വേണമെങ്കില്‍ യാത്രക്കായി ബസ്സിനെയോ കാറിനേയോ ആശ്രയിക്കാം. ഏതാണ്ട് ഒരു മണിക്കൂറോളമെടുക്കും ഇവിടം മുഴുവന്‍ നടന്നു കാണാന്‍. സെന്റ് ആണ്ട്രൂസ് ചര്‍ച്ച്,സുഭാഷ് ബയൊലി തുടങ്ങി തൊട്ടടുത്തെ മറ്റു പ്രധാന കേന്ദ്രങ്ങളും കൂട്ടത്തില്‍ സന്ദര്‍ശിക്കാം.