ബ്രിട്ടീഷ് കാലഘട്ടത്തെ നിര്‍മ്മാണ വൈഭവം ഉയര്‍ത്തിക്കാട്ടുന്ന പ്രധാന നിര്‍മ്മിതികളിലൊന്നാണ് ഇവിടെയുള്ള സെന്റ് ആണ്ട്രൂസ് ചര്‍ച്ച്. ചര്‍ച്ച് ഓഫ് സ്കോട്ട് ലാന്‍ഡ് എന്നറിയപ്പെടുന്ന ഈ ചര്‍ച്ചിന് ഏതാണ്ട് 100 വര്‍ഷത്തോളം പഴക്കമുണ്ട്. 1903 ല്‍ പ്രൊട്ടെസ്റ്റന്റ് ക്രിസ്ത്യന്‍സ് ആണ് ഇതിവിടെ നിര്‍മ്മിച്ചത്. കേടുപാടുകള്‍ കൂടാതെ സംരക്ഷിക്കാനായി പ്രധാന നിര്‍മ്മിതിക്ക് ചുറ്റും മതിലുകള്‍ കെട്ടി സംരക്ഷിച്ചിട്ടുണ്ട്. ഇതിനുള്ളിലേക്കുള്ള പ്രധാന പ്രവേശന കവാടം എപ്പോഴും അടച്ചിരിക്കും. എന്നാല്‍ ചുറ്റു മതിലിന്റെ വലത്തെ അറ്റത്തു നിന്ന് സഞ്ചാരികള്‍ക്ക് ഇതിനുള്ളിലേക്ക് പ്രവേശിക്കാം.
ഡല്‍ഹൌസി ബസ് സ്റ്റാന്‍ഡില്‍ നിന്നും 1.5 കി. മി. അകലെയാണ് സെന്റ് ആണ്ട്രൂസ് ചര്‍ച്ച് സ്ഥിതി ചെയ്യുന്നത്. യാത്രികര്‍ക്ക് ഇവിടേയ്ക്ക് എത്താന്‍ ബസുകളെ ആശ്രയിക്കാം. അതല്ലെങ്കില്‍ ചുറ്റുമുള്ള പ്രകൃതി ഭംഗി ആസ്വദിച്ച് കൊണ്ട് സാവധാനം നടന്നെത്താം. സെന്റ് പാട്രിക്സ് ചര്‍ച്ച് ,സെന്റ് ജോണ്‍സ് ചര്‍ച്ച്,സുഭാഷ് ബയൊലി എന്നിവ തൊട്ടടുത്തെ മറ്റു പ്രധാന കേന്ദ്രങ്ങളില്‍പ്പെടുന്നു.