സാഹസികരെ ആവേശം കൊള്ളിക്കുന്ന പ്രദേശമാണ് ഖജ്ജയര്‍. കലടോപില്‍ നിന്ന് 3 ദിവസത്തെ ട്രെക്കിംഗ് കൊണ്ട് ഇവിടെയെത്തം. മഞ്ഞു പുതച്ച ഭൂപ്രകൃതി സ്വര്‍ഗീയമായ അനുഭൂതിയാണ് യാത്രികര്‍ക്ക് പകര്‍ന്നു നല്‍കുന്നത്. മഞ്ഞു നിറഞ്ഞ പാലങ്ങളും തണുത്തുറഞ്ഞ അരുവികളും ഒരു ചിത്രത്തിലെന്ന പോലെ മനോഹരമായിരിക്കുന്നു. ഫോട്ടോഗ്രഫിക്ക് ഇതിലും മനോഹരമായ പ്രദേശം വേറെ കാണില്ല. കുതിര സവാരി തുടങ്ങിയ വിനോദങ്ങളില്‍ ഏര്‍പ്പെടുന്ന സഞ്ചാരികളുടെ എണ്ണവും തീരെ കുറവല്ല. തണുത്ത കാലാവസ്ഥയായത് കൊണ്ട് തന്നെ വേനല്‍ക്കാലത്ത് പോലും കമ്പിളി വസ്ത്രങ്ങള്‍ കയ്യില്‍ കരുതേണ്ടി വരും.



Click it and Unblock the Notifications