നഗരത്തിലെ ബാക്രോട ഹില്ലിലാണ് നോര്‍വുഡ് പരംദം സ്ഥിതി ചെയ്യുന്നത്. കൈന്ത് വാലി കോതി, തപോ ഭൂമി,പരം ദം,രാം ആശ്രം എന്നീ പേരുകളിലും ഇവിടം അറിയപ്പെടുന്നു. ഇതിനുള്ളിലായി ഗുരു താമസിച്ചിരുന്നുവെന്നും ധാര്‍മികമായ ഉപദേശങ്ങള്‍ നല്‍കിയിരുന്നതായും വിശ്വസിക്കപ്പെടുന്നു. 1925 ല്‍ ഇവിടേക്കുള്ള യാത്രയില്‍ സ്വാമി സത്യാനന്ദ് ധ്യാന നിമഗ്നനായി ഏതാണ്ട് ഒരു മാസത്തോളം ഇവിടെ ഉപവാസമനുഷ്ടിച്ചിട്ടുണ്ട്. അക്കാലത്ത് ഒട്ടേറെ ആത്മീയ പുസ്തകങ്ങള്‍ അദ്ദേഹം രചിക്കുകയും ചെയ്തു.
1960 ല്‍ സ്വാമി സത്യാനന്ദ് സമാധിയായി. അതില്‍ പിന്നീട് ഇവിടം അദ്ദേഹത്തിന്റെ പേരില്‍ പരം ദം എന്നറിയപ്പെടാന്‍ തുടങ്ങി. ഇപ്പോള്‍ ഇവിടം അദ്ദേഹത്തിന്റെ പിന്‍ഗാമിയായ ഭഗത് ഹാന്‍സ് രാജ് ജിയുടെ മേല്‍നോട്ടത്തിലാണ്. സതംഗും അര്‍ദ്ധ വാര്‍ഷിക സമ്മേളനങ്ങളുമൊക്കെ അദ്ദേഹത്തിന്റെ കീഴിലാണ് നടത്തിപ്പോരുന്നത്. ആ സമയത്ത് ഒത്തിരിയധികം വിശ്വാസികള്‍ ഇവിടെ ഒത്തു കൂടാറുണ്ട്. ഏതാണ്ട് 250 പേര്‍ക്ക് വരെ തങ്ങാന്‍ ഇവിടെ ഇടമുണ്ട്. ഗാന്ധി ചൌക്കില്‍ നിന്ന് 5 കിലോമീറ്റര്‍ ദൂരമേയുള്ളൂ ഇവിടേയ്ക്ക്.