സ്വാതന്ത്ര്യ സമര സേനാനിയായ നേതാജി സുഭാഷ് ചന്ദ്ര ബോസിന്റെ പേരില്‍ പ്രശസ്തമായ സ്ഥലം. ഡല്‍ഹൌസിയില്‍ നിന്ന് 1 കിലോമീറ്റര്‍ അകലെയായാണ് ഇതു സ്ഥിതി ചെയ്യുന്നത്. അസുഖ ബാധിതനായതിനെ തുടര്‍ന്ന് 1937 ല്‍ അദ്ദേഹം ഡല്‍ഹൌസി പ്രദേശത്ത് എത്തുകയും ഏതാണ്ട് 7 മാസത്തോളം കാലം ഇവിടെ താമസിക്കുകയും ചെയ്തു. ഇവിടുത്തെ അരുവികളിലെ ഔഷദ ജലമാണ് അദ്ദേഹത്തെ രക്ഷിച്ചതെന്ന് വിശ്വസിക്കപ്പെടുന്നു. മനോഹരമായ ഭൂപ്രകൃതിയും തെളിനീര്‍ ജലവുമൊക്കെ സഞ്ചാരികളെ ഇവിടേയ്ക്ക് ആകര്‍ഷിക്കുന്ന പ്രധാന ഘടകങ്ങളാണ്.
എതിര്‍ ഭാഗത്തായി സ്ഥിതി ചെയ്യുന്ന മറ്റൊരു വെള്ളച്ചാട്ടം ഈ പ്രദേശത്തിന്റെ ഭംഗി ഒന്ന് കൂടി മിഴിവാര്‍ന്നതാക്കുന്നു. സ്ഫടിക ജലമൊഴുകുന്ന ഒരു ഗുഹയും ഇവിടെയായി കാണാം. ഒരു തുള്ളി വെള്ളം പോലും വീഴാതെ ഇതിനു താഴെക്കൂടെ ഗുഹക്കുള്ളിലേക്ക് പ്രവേശിക്കാമെന്നത് ഒരത്ഭുതം തന്നെയാണ്. തൊട്ടടുത്ത ടീ ഷോപ്പില്‍ നിന്നും ചായയും സ്നാക്സും കിട്ടും. മഞ്ഞിന്റെ തലപ്പാവണിഞ്ഞ മലകള്‍ ഈ പ്രദേശത്തിന്റെ ഭംഗി ഒന്നു കൂടി പൊലിപ്പിക്കുന്നു.



Click it and Unblock the Notifications