ഖജ്ജയറിലെത്തുന്ന യാത്രികരുടെ പ്രധാന വിനോദമെന്നു പറയാവുന്നത് ട്രെക്കിംഗ് തന്നെയാണ്. ചുറ്റും മലനിരകള്‍ അകമ്പടി സേവിക്കുന്ന മനോഹരമായ കാഴ്ചകളാണ് ഈ പ്രദേശമാകെ നിറഞ്ഞു നില്‍ക്കുന്നത്. ഇവിടുത്തെ ഭംഗി മുഴുവനായി ആസ്വദിക്കണമെങ്കില്‍ ട്രെക്കിംഗ് തന്നെയാണ് ഏറ്റവും രസകരമായ വഴി.
ചമ്പയിലേക്കും കലടോപ് വന്യജീവി സങ്കേതത്തിലേക്കുമുള്ള സാഹസിക യാത്രകള്‍ക്ക് തുടക്കം കുറിക്കുന്നത് ഖജ്ജയറില്‍ നിന്നാണ്. പ്രത്യേകിച്ചു പരിശീലനമൊന്നും തീരെ ആവശ്യമില്ലാത്തതിനാല്‍ ഏതു പ്രായക്കാര്‍ക്കും ഇവിടെ ട്രെക്കിംഗിന് ഇറങ്ങാം.



Click it and Unblock the Notifications