ദാണ്‌ഡേലി വന്യജീവി സങ്കേതത്തില്‍നിന്നും 25 കിലോമീറ്റര്‍ അകലത്തിലായാണ് ഷിരോളി പീക്ക് നിലകൊള്ളുന്നത്. ദാണ്‌ഡേലിയിലെ ആകര്‍ഷകമായ കാഴ്ചകളിലൊന്നാണ് ഷിരോളി പീക്ക്. മനോഹരമായ സഹ്യാദ്രി പര്‍വ്വതനിരകളുടെ മനംമയക്കുന്ന കാഴ്ചയാണ് ഷിരോളി പീക്കിലെത്തുന്ന സഞ്ചാരികളുടെ സൗഭാഗ്യം.
ഉത്തരകര്‍ണാടകത്തിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടിയാണ് ഷിരോളി പീക്ക്. അതുകൊണ്ട് തന്നെ ഇവിടെ ട്രക്കിംഗിനായി നിരവധിയാളുകള്‍ എത്തിച്ചേരുന്നു. സൂര്യാസ്തന ദൃശ്യം കാണാന്‍ ഏറെ പ്രശസ്തമാണ് ഇവിടം. ഫോറസ്റ്റ് ഡിപ്പാര്‍ട്ട്‌മെന്റില്‍നിന്നും മുന്‍കൂര്‍ അനുമതി വാങ്ങിയ ശേഷമേ ഷിരോളി പീക്കിലേക്ക് പ്രവേശനം സാധിക്കൂ.



Click it and Unblock the Notifications