ദാരാസുരത്തിന്റെ പ്രാന്തപ്രദേശത്തുള്ള ഒരു ഗ്രാമമാണ് തിരുനല്ലൂര്‍. ദാരാസുരത്തു നിന്നും തിരുനല്ലൂര്‍ക്കുള്ള ദൂരം 8 കിലോമീറ്റര്‍ ആണ്. തഞ്ചാവൂര്‍ ജില്ലയിലെ ഒരതനാട്ടിലാണ് സ്ഥിതി ചെയ്യുന്നത്. കല്യാണസുന്ദര ക്ഷേത്രത്താലാണ് ഈ ഗ്രാമം പ്രശസ്‌തമായിരിക്കുന്നത്. ഭഗവാന്‍ പരമശിവനെ കല്യാണസുന്ദരേശ്വരനായി ആരാധിക്കുന്ന ക്ഷേത്രമാണിത്. ചോള രാജാക്കന്‍മാരുടെ കാലത്താണ് ഈ ക്ഷേത്രം നിര്‍മ്മിച്ചതെന്നാണ്
വിശ്വാസം. വര്‍ഷം മുഴുവന്‍ ദൂരദേശങ്ങളില്‍ നിന്നു പോലും തീര്‍ത്ഥാടകര്‍ ഇവിടേയ്‌ക്ക് എത്താറുണ്ട്. ദാരാസുരത്തു നിന്നും ബസ് മാര്‍ഗം തിരുനല്ലൂര്‍ക്ക് വളരെ എളുപ്പം എത്തിച്ചേരാം. സുന്ദരപെരുമാള്‍ കോവില്‍ റെയില്‍വെ സ്റ്റേഷനാണ് സമീപത്തുള്ള റെയില്‍വെ സ്റ്റേഷന്‍.



Click it and Unblock the Notifications