ദില്ലിയിലെ ഏറ്റവും ഉയര്‍ന്ന സ്ഥലമാണ് ദില്ലി റിഡ്ജ്, ഒരുകാലത്ത് ആരവല്ലി മലനിരകളുടെ ഒരു ഭാഗമായിരുന്നു ദില്ലി ഇപ്പോള്‍ ഇതിന്റെ ഭാഗമായി അവശേഷിയ്ക്കുന്നത് ദില്ലി റിഡ്ജ് മാത്രമാണ് . രാജസ്ഥാനില്‍ നിന്നുള്ള ചൂടുകാറ്റിന്റെ ശക്തിയില്‍ നിന്നും ദില്ലിയിലെ സംരക്ഷിച്ചുനിര്‍ത്തുന്നത് ഈഭാഗത്തെ പച്ചപ്പാണ്. ദില്ലിയെ പക്ഷികളുടെ താവളമാക്കിമാറ്റുന്നതിലും ഈ ഭൂപ്രദേശത്തിന് വലിയ പങ്കുണ്ട്. ലോകത്തിലെ രണ്ടാമത്തെ പക്ഷിസമ്പന്നമായ തലസ്ഥാനമെന്ന വിശേഷണം ദില്ലിയ്ക്ക് സ്വന്തമാണ്.
റിഡ്ജിനെ ഭരണം സുഖകരമാക്കാനായി നാലായി തിരിച്ചിട്ടുണ്ട്, ഓള്‍ഡ് ദില്ലി, നോര്‍ത്തേണ്‍ ദില്ലി, ദി ന്യൂ ദില്ലി, മെഹ്‌റൂലി, തുഗ്ലക്കാബാദ്, എന്നിങ്ങനെയാണ് നാല് വിഭാഗങ്ങള്‍. സൗത്ത് സെന്‍ട്രല്‍ ഭാഗത്താണ് ആരവല്ലി ബയോഡൈവേര്‍സിറ്റ് പാര്‍ക്കുള്ളത്. നോര്‍ത്തേണ്‍ പാര്‍ട്ടില്‍ പലതരം കെട്ടിടങ്ങളാണുള്ളത്. ജവഹര്‍ലാല്‍ നെഹ്രു യൂണിവേഴ്‌സിറ്റി, പലം റോഡ്, എന്‍എച്ച് 8, വസന്ത് വിഹാര്‍, യൂണിവേഴ്‌സിറ്റി ഓഫ് ദില്ലി, അശോക പില്ലര്‍, ഫഌഗ്‌സ്റ്രാപ് ടവര്‍, പിര്‍ ഖരിബ് എന്നിവയെല്ലാമാണ് ഇവിടുത്തെ പ്രധാനപ്പെട്ട കാഴ്ചകള്‍.



Click it and Unblock the Notifications