ചാന്ദ്‌നി ചൗക്കിന്റെ പടിഞ്ഞാറേ അറ്റത്താണ് ഫത്തേപ്പുരി മസ്ജിദ് സ്ഥിതിചെയ്യുന്നത്. 1650ല്‍ ഷാജഹാന്റെ ഭാര്യമാരില്‍ ഒരാളായിരുന്ന ഫത്തേപ്പുരി ബീഗമാണ് ഈ പള്ളി പണികഴിപ്പിച്ചത്. ചുവന്ന മണല്‍ക്കല്ലിലാണ് ഇത് പണിതിരിക്കുന്നത്. ദില്ലി മൊത്തത്തിലെടുത്താല്‍ ഏക താഴികക്കുടത്തിന് കീഴിലായി പണിതിരിക്കുന്ന ഏക പള്ളി ഇതാണെന്ന് കാണാം. പുറത്തുനിന്നുനോക്കിയാല്‍ വളരെ ചെറുതാണെന്ന് തോന്നുന്ന കെട്ടിടം യഥാര്‍ത്ഥത്തില്‍ വളരെ വിശാലമാണ്.
ഏഴ് ആര്‍ച്ചുകളുള്ള ഒരു പ്രാര്‍ത്ഥനാ ഹാളാണ് പള്ളിയിലുള്ളത്. മൂന്ന് പ്രവേശനകവാടങ്ങളാണ് ഇതിനുള്ളത്, ഇവയില്‍ ഒന്ന് ചെങ്കോട്ടയ്ക്ക് മുന്നിലാണ്. മറ്റ് രണ്ട് ഗേറ്റുകളും പള്ളിയുടെ തെക്ക്, വടക്ക് ഭാഗങ്ങളിലാണ്. ഈദ് ഉള്‍ ഫിത്തര്‍, ഇത് ഉല്‍ സുഅ എന്നീ ഉത്സവസമയങ്ങളില്‍ പള്ളി അലങ്കരിച്ച് മനോഹരമാക്കാറുണ്ട്. ചെങ്കോട്ട, ജമ മസ്ജിദ്, എന്നിവയാണ് ഫത്തേപുരി മസ്ജിദിന് സമീപത്തുള്ള മറ്റു കാഴ്ചകള്‍



Click it and Unblock the Notifications