Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » ദില്ലി » ആകര്‍ഷണങ്ങള് » ഗാന്ധി സ്മൃതി

ഗാന്ധി സ്മൃതി, ദില്ലി

341

ഗാന്ധിജി തന്റെ ജീവിതത്തിലെ അവസാനത്തെ 144 ദിവസം ചെലവഴിച്ച സ്ഥലമാണിത്. മുമ്പ് ബിര്‍ള ഹൗസ്, ബിര്‍ള ഭവന്‍ എന്നീ പേരുകളിലായിരുന്നു ഈ കെട്ടിടം അറിയപ്പെട്ടിരുന്നത്. ഇവിടെവച്ചുതന്നെയാഎണ് 1948 ജനുവരി 30ന് ഗാന്ധിജി വെടിയേറ്റുമരിച്ചതും. 1971ലാണ് കേന്ദ്രസര്‍ക്കാര്‍ ഈ കെട്ടിടം ഏറ്റെടുത്ത്  ഗാന്ധി സ്മൃതി മ്യൂസിയമാക്കി മാറ്റിയത്, 1973 ഓഗസ്റ്റ് പതിനഞ്ചിനാണ് ഇത് പൊതുജനങ്ങള്‍ക്കായി തുറന്നുകൊടുത്തത്. ദി മര്‍ത്യാര്‍സ് കോളം ആണ് ഗാന്ധിജി വെടിയേറ്റുവീണ സ്ഥലം.

ഗാന്ധിജി ഉപയോഗിച്ചിരുന്നതും അദ്ദേഹത്തിന്റെ ജീവിതവുമായി ബന്ധപ്പെട്ടുകിടക്കുന്നതുമായി അനേകം വസ്തുക്കള്‍ ഇവിടെ കാണാന്‍ കഴിയും. ഒരുകാലത്ത് ബിര്‍ള കുടുംബം താമസിച്ചരുന്ന സ്ഥലമായിരുന്നു ഇത്. ദില്ലിയിലെത്തുമ്പോഴെല്ലാം ഗാന്ധിജി ഇവിടെയായിരുന്നു തങ്ങിയിരുന്നത്. കെട്ടിടത്തിന് മുന്നിലായി സ്വസ്തിക് ചിഹ്നവും ഓം എന്ന അക്ഷരവുമുള്ള ഒരു തൂണുണ്ട്. ദില്ലിയിലെത്തുന്ന ഏതൊരു ഇന്ത്യക്കാരനും തീര്‍ച്ചയായും കണ്ടിരിക്കേണ്ട സ്ഥലമാണിത്.

ഇതിനുള്ളില്‍ കയറുമ്പോള്‍ അനുഭവിയ്ക്കാന്‍ കഴിയുന്ന പ്രത്യേക വികാരം ഒരുപക്ഷേ രാജ്യത്ത് മറ്റൊരിടത്തും അനുഭവിയ്ക്കാന്‍ കഴിഞ്ഞുവെന്നുവരില്ല, നമ്മുടെ ഉള്ളിലെ ദേശഭക്തിയെ വാനോളം ഉയര്‍ത്താനുള്ള വല്ലാത്തൊരു കഴിവുണ്ട് ഈ കെട്ടിടത്തിനും അവിടെയുള്ള വസ്തുക്കള്‍ക്കും. കാലത്ത് പത്തുമണി മുതല്‍ വൈകീട്ട് അഞ്ചുമണിവരെയാണ് മ്യൂസിയത്തിന്റെ പ്രവര്‍ത്തനസമയം. തിങ്കളാഴ്ചകളിലും മറ്റ് ദേശീയ അവധിദിവസങ്ങളിലും മ്യൂസിയം അവധിയായിരിക്കും.

One Way
Return
From (Departure City)
To (Destination City)
Depart On
11 Mar,Wed
Return On
12 Mar,Thu
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
11 Mar,Wed
Check Out
12 Mar,Thu
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
11 Mar,Wed
Return On
12 Mar,Thu