ചാണക്യപുരിയിലെ ഡിപ്ലോമാറ്റിക് എന്‍ക്ലേവിലുള്ള എണ്‍പത് ഏക്കര്‍ വിസ്തൃതിയുള്ള പാര്‍ക്കാണ് നെഹ്രു പാര്‍ക്ക്. ദില്ലിയിലെ വലിയപച്ചത്തുരുത്തുകളില് ഒന്നാണിത്. മ്യൂസിക് ഇന്‍ ദി പാര്‍ക്ക് എന്ന പരിപാടിയുടെ ഭാഗമായി നടക്കുന്ന മോണിങ് ആന്റ് ഈവനിങ് രാഗാസ് ആണ് പാര്‍ക്കിലെ പ്രധാന പരിപാടികളില്‍ ഒന്ന്. ദില്ലി മുനിസിപ്പല്‍ കൗണ്‍സിലാണ് ഇത് നടത്തുന്നത്. എല്ലാവര്‍ഷവും ഇവിടെ ഭക്തി ഫെസ്റ്റിവല്‍ നടക്കാറുണ്ട്.
യോഗ ക്ലാസുകള്‍, കലാപരിപാടികള്‍ തുടങ്ങിയവയ്ക്കെല്ലാം സൗകര്യമുണ്ട് ഈ പാര്‍ക്കില്‍. ഒരു കഫേയും ഒരു ശിവക്ഷേത്രവുമാണ് പാര്‍ക്കിനുള്ളിലുള്ള പ്രധാനകാര്യങ്ങള്‍. വ്ലാഡിമര്‍ ലെനിന്റെ വലിയൊരു ലോഹപ്രതിമയും പാര്‍ക്കിലുണ്ട്. സോഷ്യലിസ്റ്റ് റെവല്യൂഷന്റെ എഴുപതാം വാര്‍ഷികസമയത്ത് 1987ല്‍ ആണ് പാര്‍ക്കില്‍ ലെനിന്റെ പ്രതിമ സ്ഥാപിച്ചത്.