Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » ദില്ലി » ആകര്‍ഷണങ്ങള് » ഹൗസ് ഖാസ് കോംപ്ലക്‌സ്

ഹൗസ് ഖാസ് കോംപ്ലക്‌സ്, ദില്ലി

341

തെക്കന്‍ ദില്ലിിയലെ ഇസ്ലാമിക സ്ഥാപനങ്ങള്‍ ഉള്‍പ്പെടുന്ന പ്രദേശമാണിത്. ഇസ്ലാം മതപഠനകേന്ദ്രം, പള്ളി തുടങ്ങിയവയെല്ലാം ഇതില്‍ ഉള്‍പ്പെടുന്നു. അലാവുദ്ദീന്‍ ഖില്‍ജിയുടെ സാമ്രാജ്യകാലത്ത് സിരിയുടെ ഭാഗമായിരുന്നു ഈ പ്രദേശം. ഇപ്പോള്‍ ഇത് ഡീര്‍ പാര്‍ക്ക്, സഫ്ദര്‍ജങ് ഡവലപ്‌മെന്റ് ഏരിയ എന്നിവയ്ക്ക് സമീപത്താണ്. ദില്ലിയുടെ ഏത് ഭാഗത്തുനിന്നും റോഡുമാര്‍ഗ്ഗവും റെയില്‍മാര്‍ഗ്ഗവും ഇവിടെയെത്താം. ഇതിന് പരിസരത്ത് ഷോപ്പിങ്ങിന് പറ്റിയ ഒട്ടേറെ സ്ഥലങ്ങളുമുണ്ട്.

ഹൗസ് ഖാസ് അഥവാ റോയല്‍ ടാങ്ക് എന്നറിയപ്പെടുന്ന ജലസംഭരണിയാണ് ഈ സമുച്ചയത്തിനകത്തെ ഒരു പ്രധാന കാഴ്ച. അലാവുദ്ദീന്‍ ഖില്‍ജിയുടെ കാലത്ത് സിരി നഗരത്തിലെ ജലവിതരണത്തിനായിട്ടാണ് ഈ ടാങ്ക് നിര്‍മ്മിച്ചത്. പിന്നീടൊരുകാലത്ത് ഉപേക്ഷിക്കപ്പെട്ട ഇത് ഇപ്പോള്‍ വീണ്ടും നവകീരിച്ചിട്ടുണ്ട്. ഇതിന് ചുറ്റും മനോഹരമായ ഒരു പാര്‍ക്കും നടപ്പാതയും നിര്‍മ്മിച്ചിട്ടുണ്ട്. ജോഗിങ്ങിനും മറ്റുമായി ആളുകള്‍ ഇവിടെയെത്തുക പതിവാണ്.

മദ്രസ- 1552ല്‍ സ്ഥാപിച്ച മതപഠനകേന്ദ്രമാണിത്. അക്കാലത്ത് ദില്ലി സുല്‍ത്താനേറ്റിന് കീഴിലെ പ്രധാനപ്പെട്ട മതപാഠശാലയായിരുന്നേ്രത ഇത്.

ഫിറോസ് ഷാസ് ടോംബ്- തുഗ്ലക് സാമ്രാജ്യത്തിലെ മൂന്നാമത്തെ ഭരണാധികാരിയായിരുന്ന ഫിറോസ് ഷാ തുഗ്ലക്കിന്റെ ശവകുടീരമാണിത്. ഇന്തോ-ഇസ്ലാമിക് രീതിയിലാണ് ഇത് നിര്‍മ്മിച്ചിരിക്കുന്നത്. എഡി 1352-1354 കാലഘട്ടത്തിലാണ് ഇത് നിര്‍മ്മിച്ചത്. ഈ സമുച്ചയിലെ ഏറെ ചരിത്രപ്രാധാന്യമുള്ളൊരു നിര്‍മ്മിതിയാണിത്. ഫിറോസ് ഷായുടെ ശവകുടീരത്തിന് പുറമെ അദ്ദേഹത്തിന്റെ മകന്റെയും കൊച്ചുമകന്റെയും ശവകുടീരങ്ങളും ഇതിനകത്തുണ്ട്.

ദി ഡീര്‍ പാര്‍ക്ക്-  ജലസംഭരണിയ്ക്ക് അടുത്തായി പില്‍ക്കാലത്ത് പണിത ഒരു പാര്‍ക്കാണിത്. മനോഹരമായി പരിപാലിക്കുന്ന ഈ പാര്‍ക്കിലെ പുല്‍ത്തകിടികളില്‍ മുയലുകളെയും ഗിനിപ്പന്നികളെയും മാന്‍, മയില്‍ എന്നിവയെയെല്ലാം കാണാം. എല്ലാദിവസവും വൈകുന്നേരം ദില്ലി ടൂറിസം വകുപ്പ് ഇവിടെ ഹൗസ് ഖാസിന്റെ ചരിത്രം വിവരിക്കുന്ന ഒരു ലൈറ്റ് ആന്റ് സൗണ്ട് ഷോ നടത്താറുണ്ട്. എല്ലാ ദിവസവും കാലത്ത് പത്തുമണിമുതല്‍ വൈകീട്ട് ആറുവരെയാണ് ഇവിടെ പ്രവേശനം.

One Way
Return
From (Departure City)
To (Destination City)
Depart On
11 Mar,Wed
Return On
12 Mar,Thu
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
11 Mar,Wed
Check Out
12 Mar,Thu
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
11 Mar,Wed
Return On
12 Mar,Thu