പ്രധാനപ്പെട്ട ഒരു അനൗദ്യോഗിക സാംസ്‌കാരിക സ്ഥാപനമാണിത്. 1968ലാണ് ഇത് സ്ഥാപിതമായത്. എഴുത്തുകാര്‍, ശാസ്ത്രജ്ഞര്‍, കലാകാരന്മാര്‍ തുടങ്ങി പലമേഖലയില്‍ നിന്നുള്ള ആളുകള്‍ യോഗങ്ങളും മറ്റും നടത്തുന്നസ്ഥലമാണിത്. ഐഐസിയെന്നാണ് ഈ സ്ഥാപനം അറിയപ്പെടുന്നത്. ലോകത്തിലെ പലവിഭാഗങ്ങളില്‍ക്കിടയില്‍ സൗഹൃദവും കൊടുക്കല്‍വാങ്ങലുകളും ഉറപ്പാക്കുകയെന്ന ഉദ്ദേഹത്തോടെയാണ് ഇത് സ്ഥാപിക്കപ്പെട്ടത്. ദേശീയ, അന്തര്‍ദേശീയ തലത്തിലുള്ള ചര്‍ച്ചകള്‍, സെമിനാറുകള്‍, സാംസ്‌കാരിക പരിപാടികള്‍ തുടങ്ങിയ എല്ലാകാര്യങ്ങളും ഇവിടെ നടക്കാറുണ്ട്.
വര്‍ഷത്തില്‍ ഏതാണ്ട് എല്ലാകാലത്തും എന്തെങ്കിലുമൊക്കെ തരത്തിലുള്ള പരിപാടികള്‍ ഇവിടെ നടക്കാറുണ്ട്. ഇതൂകൂടാതെ മികച്ച താമസസൗകര്യമുള്ള മുറികളും ഇവിടെ ലഭിയ്ക്കും. വളരെ മികച്ച സേവനമായതുകൊണ്ടുതന്നെ ഇവിടത്തെ മുറികള്‍ക്ക് നല്ല ഡിമാന്റാണ്. കെട്ടിടത്തിന് സമീപമുള്ള മനോഹരമായ പൂന്തോട്ടമാണ് മറ്റൊരു കാഴ്ച. അതുപോലെതന്നെ ടീ ഏരിയയും റിഫ്രഷ്മന്റ് ഏരിയയുമെല്ലാം മനോഹരമായി ഒരുക്കിയിട്ടുണ്ട്.



Click it and Unblock the Notifications