ദില്ലിയില്‍ സ്ഥിതിചെയ്യുന്ന പഴയകോട്ടയാണിത്. ബിസി 1000 മുതല്‍ ഈ കോട്ട ഉപയോഗിച്ചുവരുന്നതായി ചരിത്രകാരന്മാര്‍ കണ്ടെത്തിയിട്ടുണ്ട്. മഹാഭാരതകഥയില്‍ പറയുന്ന ഇന്ദ്രപ്രസ്ഥം ഈ സ്ഥലമായിരുന്നുവെന്നാണ് കണക്കാക്കപ്പെടുന്നത്. ഏറെ ഉയരത്തിലുള്ള ഭിത്തിയും മൂന്ന് കവാടങ്ങളുമുള്ള പുരാന കില ഇന്നും സുരക്ഷിതമായി സംരക്ഷിക്കുന്നുണ്ട്. ഒരു ഗ്രന്ഥശാലയും പുരാവസ്തുമ്യൂസിയവും ഇതിനുള്ളിലുണ്ട്. ഹുമയൂണിന്റെ ഭരണകാലത്ത് തലസ്ഥാനമായിരുന്ന ദിന്‍ പനയും ഇവിടെയായിരുന്നുവെന്നാണ് കരുതപ്പെടുന്നത്. 1540ല്‍ ഷേര്‍ഷയുടെ കാലത്താണ് ഇത് നവീകരിച്ചത്. ഇന്ത്യയിലെ അവസാനത്തെ ഹൈന്ദവചക്രവര്‍ത്തിയായിരുന്ന ഹേം ചന്ദ്ര വിക്രമാദിത്യന്റെ കിരീടധാരണം നടന്നത് ഇവിടെയായിരുന്നുവെന്നാണ് പറയുന്നത്. 1556ല്‍ അക്ബര്‍ ചക്രവര്‍ത്തിയെ തോല്‍പ്പിച്ചായിരുന്നു വിക്രമാദിത്യന്‍ ദില്ലിയും ആഗ്രയും പിടിച്ചടക്കിയത്.
ഈ കോട്ട ഹുമയൂണ്‍, ഷേര്‍ഷ, വിക്രമാദിത്യന്‍ എന്നീ ചക്രവര്‍ത്തിമാരെസംബന്ധിച്ച് ഒരു നിര്‍ഭാഗ്യ ഘടകമായിരുന്നുവെന്നാണ് പറയപ്പെടുന്നത്. ഇവരെല്ലാം ഈ കോട്ടയായിരുന്നു കൊട്ടാരമായി ഉപയോഗിച്ചിരുന്നത്. ഷേര്‍ഷയുടെ കാലത്ത് പണിത കില ഇ കുഹ്നയെന്ന പള്ളി, ഷേര്‍ മണ്ഡല്‍, അക്ബറിന്റെ വളര്‍ത്തമ്മ പണികഴിപ്പിച്ച കെയ്‌റുല്‍ മന്‍സില്‍. മഹം അന്‍ഗ, ലാല്‍ ദര്‍വാസ എന്നിവയെല്ലാമാണ് പുരാന ക്വിലയ്ക്കുള്ളിലെ കെട്ടിടങ്ങള്‍. ബാര ദര്‍വാസ, ഹുമയൂണ്‍സ് ഗേറ്റ്, തലാഖി ഗേറ്റ് എന്നിവയാണ് കോട്ടയിലേയ്ക്കുള്ള കവാടങ്ങള്‍. എല്ലാ ഗേറ്റുകളും രണ്ടുനിലക്കെട്ടിടങ്ങളുടെ വലിപ്പമുള്ളവയും ഇരുവശത്തും പീരങ്കികള്‍ സ്ഥാപിച്ചവയുമാണ്. ദില്ലിയുടെ ചരിത്രം വെളിവാക്കുന്ന ലൈറ്റ് ആന്റ് സൗണ്ട് ഷോയാണ് ഇ്‌പ്പോള്‍ പുരാന കിലയിലെ പ്രധാന ആകര്‍ഷണം. എല്ലാ വൈകുന്നേരങ്ങളിലും ഈ ഷോ നടക്കുന്നുണ്ട്.



Click it and Unblock the Notifications