Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » ദില്ലി » ആകര്‍ഷണങ്ങള് » ഖുത്തബ് കോംപ്ലക്‌സ്

ഖുത്തബ് കോംപ്ലക്‌സ്, ദില്ലി

7

ദില്ലിയിലെ മെഹ്‌റുലി ഭാഗത്താണ് ഖുത്തബ് കോംപ്ലക്‌സ്. ഖുത്തബ് മിനാര്‍ ഉള്‍പ്പെടെയുള്ള ചരിത്രപ്രധാനമായ കെട്ടിടങ്ങളാണ് ഇവിടുത്തെ പ്രധാന ആകര്‍ഷണം. യുനെസ്‌കോയുടെ വേള്‍ഡ് ഹെറിസ്‌റ്റേജ് സൈറ്റില്‍ ഉള്‍പ്പെടുത്തിയ പ്രദേശമാണിത്. വളരെ മനോഹരമായി പരിരക്ഷിക്കപ്പെടുന്ന ഈ സ്ഥലം ശരിയ്ക്കും പറഞ്ഞാല്‍ ദില്ലിയിലെത്തുന്ന സഞ്ചാരികളുടെ പറുദീസയാണ്.

ഖുത്തബ് കോംപ്ലക്‌സിലെ പ്രധാന ആകര്‍ഷണങ്ങള്‍

ഖുത്തബ് മിനാര്‍

ഇഷ്ടികകൊണ്ടുനിര്‍മ്മിച്ച ലോകത്തിലെ ഏറ്റവും ഉയരമേറിയ മിനാരമാണ് ഖുത്തബ് മിനാര്‍. ഇന്തോ-ഇസ്ലാമിക് വാസ്തുവിദ്യയിലാണ് ഇത് നിര്‍മ്മിച്ചിരിക്കുന്നത്. യുനെസ്‌കോയുടെ ലോകപൈതൃക പട്ടികയില്‍ ഈ കെട്ടിടം ഉള്‍പ്പെടുത്തിയിട്ടുണ്ട്. 72.5 മീറ്റര്‍ ഉയരമുള്ള ഗോപുരത്തിന്റെ മുകളിലേയ്ക്ക് കയറുന്നതിന് 399 പടികളാണുള്ളത്. അഞ്ച് നിലകളുള്ള ഗോപുരത്തിന്റെ താഴേത്തട്ടിന് 14.3 മീറ്റര്‍ വ്യാസവും മുകള്‍ത്തട്ടിന് 2.75 മീറ്റര്‍ വ്യാസവുമാണുള്ളത്. ദില്ലി സുല്‍ത്താനായിരുന്ന ഖുത്തബുദ്ദീന്‍ ഐബക് ആണ് 1199ല്‍ ഈ മിനാരത്തിന്റെ ആദ്യനില പണിതത്.

പിന്നീട് 1229 ഓടെ സുല്‍ത്താന്‍ ഇള്‍ത്തുമിഷ് അടുത്ത നാലുനിലകളുടെ പണികള്‍ പൂര്‍ത്തിയാക്കി. ഗോറി സാമ്രാജ്യത്തിന്റെ കാലത്ത് അഫ്ഗാനിസ്താനില്‍ പണിതീര്‍ക്കപ്പെട്ട കെട്ടിടങ്ങളുടെ മാതൃക ഉള്‍ക്കൊണ്ടുകൊണ്ടാണ് ഗോറികളുടെ അടിമയായിരുന്നു ഖുത്തബുദ്ദീന്‍ ഈ ഗോപുരം നിര്‍മ്മിച്ചത്. ഖുത്തബുദ്ദീന്‍ നിര്‍മ്മിച്ച ആദ്യ നിലയുടെ ചുവരില്‍ അറബിയിലുള്ള ലിഖിതങ്ങള്‍ കാണാം. ഏറ്റവും മുകളിലെ രണ്ട് നിലകള്‍ ഒഴികെ മറ്റു നിലകളെല്ലാം ചുവന്ന മണല്‍ക്കല്ലിലാണ് പണിതിരിക്കുന്നത്. മുകളിലത്തെ രണ്ട് നിലകള്‍ ഫിറോസ് ഷാ തുഗ്ലക് മാര്‍ബിളിലാണ് പണിയിപ്പിച്ചത്.

അയേണ്‍ പില്ലര്‍

തുരുമ്പെടുക്കാത്ത ഇരുമ്പു സ്തൂപമാണിത്, ഇതും ഖുത്തബ് കോംപ്ലക്‌സിലാണുള്ളത്. ഏഴ് മീറ്റര്‍ ഉയരമുള്ള ഈ തൂണ്‍ എഡി 400ല്‍ ചന്ദ്രഗുപ്ത വിക്രമാദിത്യന്‍ രണ്ടാമന്റെ കാലത്താണത്രേ പണിതീര്‍ത്തത്. തുരുമ്പെടുക്കാത്ത ലോഹസങ്കരത്തില്‍ അക്കാലത്ത് തീര്‍ത്ത ഈ തൂണ്‍ ഇന്നും ലോകത്തിന് അത്ഭുതമാണ്. ദില്ലിയിലെ തീവ്രമായ കാലാവസ്ഥയ്ക്ക് ഇന്നേവരെ ഈ തൂണില്‍ ഒരു പോറല്‍ പോലും ഏല്‍പ്പിയ്ക്കാന്‍ കഴിഞ്ഞിട്ടില്ല.

അല ഇ മിനാര്‍

അലാ ഉദ് ദിന്‍ ഖില്‍ജിയുടെ കാലത്താണ് ഈ കെട്ടിടം പണിതത്. ഖുത്തബ് മിനാറിന്റെ ഇരട്ടിവലിപ്പത്തില്‍ നിര്‍മ്മിക്കാനുദ്ദേശിച്ചാണ് ഇതിന്റെ പണി തുടങ്ങിയത്. എന്നാല്‍ കെടിട്ടത്തിന്റെ ഉയരം 25.4 മീറ്റര്‍ ആയസമയത്ത് ഖില്‍ജി മരിയ്ക്കുകയായിരുന്നു. അതോടുകൂടി മിനാരത്തിന്റെ പണികള്‍ മുടങ്ങുകയും ചെയ്തു. ഇപ്പോഴും ഇത് പണിപൂര്‍ത്തിയാകാതെ കിടക്കുകയാണ്.

അല ഇ ധര്‍വാസ

ചെറിയ ചതുരാകൃതിയിലുള്ള മേല്‍ക്കൂരയില്‍ താഴികക്കുടമുള്ള ഒരു കെട്ടിടമാണിത്. ഖുവാത് ഉല്‍ ഇസ്ലാം പള്ളിയിലേയ്ക്കുള്ള പ്രവേശനകവാടമായിട്ടാണ് ഇത് ഉപയോഗിക്കുന്നത്. ഖുത്തബ് മിനാറിന് പിന്നിലായിട്ടാണ് ഇത് സ്ഥിതിചെയ്യുന്നത്. മാര്‍ബിളില്‍ കൊത്തുപണിചെയ്ത് അലങ്കരിച്ചിട്ടുണ്ട് ഈ കെട്ടിടം.

ഖുവാത് ഉല്‍ ഇസ്ലാം മോക്‌സ്

ദില്ലിയിലെ പഴക്കമേറിയ പള്ളികളില്‍ ഒന്നാണിത്. ചിലഭാഗങ്ങള്‍ നാശോന്മുഖമായിട്ടുണ്ടെങ്കിലും ഇതിലെ മാര്‍ബിളിലുള്ള കൊത്തുപണികളും മറ്റും മനോഹരമാണ്.

ഇമാം സമിനിന്റെ ശവകുടീരം

സിക്കന്ദര്‍ ലോധിയുടെ കാലത്ത് ഖുത്തബ് കോംപ്ലസിലെ പള്ളിയില്‍ താമസിച്ചിരുന്നു തുര്‍ക്കിയില്‍ നിന്നുള്ള ഇമാമിന്റെ ശവകുടീരമാണിത്. അല്‍ ഇ ദര്‍വാസയുടെ അടുത്തായിട്ടാണ് ഇത് സ്ഥിതിചെയ്യുന്നത്.

അലാഉദ്ദിന്‍ ഖില്‍ജിയുടെ ശവകുടീരം

ഖില്‍ജി സാമ്രാജ്യത്തിലെ ഭരണാധികാരിയായിരുന്ന അലാവുദ്ദിന്‍ ഖില്‍ജിയുടെ ശവകുടീരമാണിത്. ഇതിനടുത്തായി അദ്ദേഹം തന്നെ പണിത ഒരു മദ്രസ കെട്ടിടവും കാണാം. ദില്ലിയുടെ രണ്ടാമത്തെ സുല്‍ത്താനായിരുന്ന അലാവുദ്ദീന്‍ ഖില്‍ജി 1296 മുതല്‍ 1316വരെയാണ് ദില്ലി ഭരിച്ചത്.

ഇല്‍ത്തുമിഷിന്റെ ശവകുടീരം

അടിമ സാമ്രാജ്യത്തിലെ ഭരണാധികാരിയായിരുന്ന ഇല്‍ത്തുമിഷിന്റെ ശവകുടീരം പണിതിരിക്കുന്നത് മാര്‍ബിളിലാണ്. ഒരു മുറിയ്ക്കുള്ളില്‍ ഉയര്‍ത്തിക്കെട്ടിയ തറയിലാണ് ഇത് പണിതിരിക്കുന്നത്. മനോഹരമായ കൊത്തുപണികളാണ് ഇതിന്റെ പ്രത്യേകത.

സുല്‍ത്താന്‍ ഖാരി

ഇല്‍ത്തുമിഷിന്റെ മൂത്ത മകനായിരുന്ന നസീറുദ്ദീന്‍ മുഹമ്മദിന്റെ ശവകുടീരമാണിത്. എഡി 1231ലാണ് ഇത് പണികഴിപ്പിച്ചത്. സ്ലേവ് ഡൈനാസ്റ്രിയെന്ന് അറിയപ്പെട്ടിരുന്ന മധ്യദില്ലിയുടെ ഭാഹമായിരുന്നു ഈ ഭാഗം മുമ്പ്. ഇപ്പോള്‍ ഇത് ഖുത്തബ് കോംപ്ലക്‌സിന്റെ ഭാഗമാണ്. വരാന്തയുള്ള ഒരു കോട്ടയുടെ മാതൃകയിലാണ് ഇത് നിര്‍മ്മിച്ചിരിക്കുന്നത്. ദര്‍ഗയായിട്ടാണ് ഇതിനെ പരിഗണിച്ച് പോരുന്നത്. ഹിന്ദുക്കളും മുസ്ലീങ്ങളും ഇവിടെയെത്തി പ്രാര്‍ത്ഥന നടത്തുന്ന പതിവുണ്ട്.

രംഗ് മഹല്‍

കോട്ടയുടെ കിഴക്കേ അറ്റത്ത് ഖാസ് മഹലിന് തെട്ടുതെക്കുഭാഗത്താണ് രംഗ് മഹല്‍ സ്ഥിതിചെയ്യുന്നത്. നിറപ്പകിട്ടുള്ള ഉള്‍ത്തളമുള്ളതിനാലാണ് ഈ കെട്ടിടത്തിന് രംഗ് മഹല്‍ എന്ന് പേരിട്ടത്. ദിവാന്‍ ഇ ആമിനും രംഗ് മഹലിനുമിടയില്‍ ചഹാര്‍ബാഗ് ശൈലിയില്‍ ഒരു പൂന്തോട്ടവുമുണ്ട്. കമാനങ്ങള്‍കൊണ്ട് ആറുഭാഗങ്ങളായി തിരിച്ച വിശാലമായ മുറിയും ഇരുവശത്തുമായി ഓരോ അറകളുമാണ് ഇതിനുള്ളത്. അറകളുടെ മച്ചിലും ചുവരുകളിലും ചെറിയ കണ്ണാടിക്കഷണങ്ഹള്‍ പതിച്ചിട്ടുണ്ട്. അതിനാല്‍ അവ ശീഷ് മഹല്‍ എന്നാണ് അറിയപ്പെടുന്നത്.

One Way
Return
From (Departure City)
To (Destination City)
Depart On
08 Sep,Tue
Return On
09 Sep,Wed
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
08 Sep,Tue
Check Out
09 Sep,Wed
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
08 Sep,Tue
Return On
09 Sep,Wed