Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » ദെയൊഗട്ട്‌ » ആകര്‍ഷണങ്ങള് » ജൈന ക്ഷേത്രങ്ങള്‍

ജൈന ക്ഷേത്രങ്ങള്‍, ദെയൊഗട്ട്‌

17

ബേത്വാ നദിക്കരയില്‍ ദെയൊഗട്ട്‌ കോട്ടയ്‌ക്ക്‌ സമീപത്താണ്‌ ജൈന ക്ഷേത്രങ്ങള്‍ സ്ഥിതി ചെയ്യുന്നത്‌. എട്ടാം നൂറ്റാണ്ടിലും ഒമ്പതാം നൂറ്റാണ്ടിലും നിര്‍മ്മിച്ച ക്ഷേത്രങ്ങള്‍ വരെ ഇക്കൂട്ടത്തിലുണ്ട്‌. കോട്ടയ്‌ക്കകത്തും പുറത്തും ക്ഷേത്രങ്ങള്‍ കാണാം. ചരിത്രപരമായി വളരെയധികം പ്രാധാന്യമുള്ള ഈ ക്ഷേത്രങ്ങള്‍ ഇന്ത്യന്‍ ശില്‍പ്പകലയുടെ മാഹാത്മ്യം വിളിച്ചോതുന്നവയാണ്‌. ജൈനമത വിശ്വാസം, സംസ്‌കാരം എന്നിവയൊക്കെ ചിത്രീകരിക്കുന്ന ചുമര്‍ചിത്രങ്ങള്‍ ക്ഷേത്രച്ചുമരുകളെ അലങ്കരിക്കുന്നു. ചെങ്കല്ലുകള്‍ ഉപയോഗിച്ചാണ്‌ ഈ ക്ഷേത്രങ്ങള്‍ നിര്‍മ്മിച്ചിരിക്കുന്നത്‌.

ആര്‍ക്കിയോളജിക്കല്‍ സര്‍വ്വേ ഓഫ്‌ ഇന്ത്യയുടെ കണക്ക്‌ അനുസരിച്ച്‌ 31 ജൈന ക്ഷേത്രങ്ങള്‍ ഇവിടെ കണ്ടെത്തിയിട്ടുണ്ട്‌. ഈ മേഖലയില്‍ കണ്ടെത്തിയിട്ടുള്ള ഹിന്ദു ക്ഷേത്രങ്ങള്‍ നിര്‍മ്മിച്ചതിന്‌ ശേഷം നിര്‍മ്മിച്ചവയാണ്‌ ഇവയെല്ലാം. ഇവയുടെ നിര്‍മ്മാണ കാലഘട്ടത്തെ രണ്ടായി തിരിച്ചിരിക്കുന്നു. 850 മുതല്‍ 950 വരെ നീളുന്ന പൂര്‍വ്വ മധ്യകാലവും 950 മുതല്‍ 1150 വരെയുള്ള മധ്യകാലവും ആണ്‌ ഈ കാലഘട്ടങ്ങള്‍. ജൈനമത വിശ്വിസകളുടെ പ്രധാനപ്പെട്ട തീര്‍ത്ഥാടന കേന്ദ്രങ്ങളാണ്‌ ഈ ക്ഷേത്രങ്ങള്‍. ഈ ക്ഷേത്രങ്ങളെ കുറിച്ച്‌ പഠിക്കാനായി ഇന്ത്യയില്‍ നിന്നും പുറത്തുനിന്നുമുള്ള ഗവേഷകരും ഇവിടെ എത്തുന്നു.

One Way
Return
From (Departure City)
To (Destination City)
Depart On
29 Mar,Fri
Return On
30 Mar,Sat
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
29 Mar,Fri
Check Out
30 Mar,Sat
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
29 Mar,Fri
Return On
30 Mar,Sat