ഉത്തരേന്ത്യയിലെ ഏറ്റവും പുരാതനമായ ക്ഷേത്രങ്ങളില്‍ ഒന്നായ ദശാവതാര ക്ഷേത്രത്തിലെ പ്രധാന പ്രതിഷ്‌ഠ വിഷ്‌ണുവാണ്. ഗുപ്‌തകാലഘട്ടത്തിലാണ് ഈ ക്ഷേത്രം നിര്‍മ്മിച്ചതെന്ന് പറയപ്പെടുന്നു. ഏറെക്കുറെ തകര്‍ന്നു കഴിഞ്ഞ ക്ഷേത്രത്തില്‍ വിഷ്‌ണുവിന്റെ പത്ത് അവതാരങ്ങളും ചിത്രീകരിച്ചിട്ടുണ്ട്. ഇതിന് പുറമെ ഗംഗാദേവിയുടെയും യമുനാദേവിയുടെയും വിഗ്രഹങ്ങളും ഇവിടെ കാണാം.
ശ്രീകോവിലിലേക്ക് നീളുന്ന കവാടത്തിലാണ് ഈ രൂപങ്ങള്‍ കൊത്തിവച്ചിരിക്കുന്നത്. വൈഷ്‌ണവ വിശ്വാസവുമായി ബന്ധപ്പെട്ട നിരവധി കൊത്തുപണികളും ഈ ക്ഷേത്രത്തിലുണ്ട്. നരനാരായണ തപസ്യ ചെയ്യുന്ന വിഷ്‌ണു വിഗ്രഹവും അനന്തന്റെ മേല്‍ ശയിക്കുന്ന വിഷ്‌ണു വിഗ്രഹവും ഈ ക്ഷേത്രത്തിലെ മറ്റൊരു സവിശേഷതയാണ്.
ദശാവതാര ക്ഷേത്രം ഹിന്ദുക്കളുടെ പ്രധാനപ്പെട്ട ഒരു തീര്‍ത്ഥാടന കേന്ദ്രമാണ്. അതുകൊണ്ട് എപ്പോഴും ഇവിടെ ഭക്തജനത്തിരക്ക് അനുഭവപ്പെടാറുണ്ട്, പ്രത്യേകിച്ച് ഉത്സവ സമയങ്ങളില്‍. ശികാര ഉണ്ടായിരുന്ന ആദ്യകാല വടക്കേ ഇന്ത്യന്‍ ക്ഷേത്രം കൂടിയാണ് ദശാവതാര ക്ഷേത്രം.



Click it and Unblock the Notifications