നരേന്ദ്ര നാഥ ബ്രഹ്മാചാര്യാണ് ദേവസംഘ മഠം സ്ഥാപിച്ചത്. ബൈദ്യനാഥ ക്ഷേത്രത്തില്‍ നിന്നും 3 കിലോമീറ്റര്‍ അകലത്തിലാണ് ഇത്. ദുര്‍ഗാ ദേവിയെ ആരാധിക്കുന്ന നവദുര്‍ഗ ക്ഷേത്രവും മഠത്തില്‍ ഉണ്ട്. 1955 ലാണ് ഈ ക്ഷേത്രം പണിതീര്‍ത്തത്. ദുര്‍ഗാ പൂജയാണ് ഇവിടത്തെ പ്രത്യേകതകളിലൊന്ന്. കൃഷ്ണന്റെയും മറ്റ് ദൈവങ്ങളുടെയും ചിത്രങ്ങളും ക്ഷേത്രത്തിനകത്ത് കാണാം.