സീത ദേവി തടാകമെന്നറിയപ്പെടുന്ന ഇതിന് ദേവികുളം തടാകമെന്നും പേരുണ്ട്. മനോഹരമായ ഒരു പിക്‌നിക് കേന്ദ്രമാണ് ഈ തടാകക്കര. മലനിരകള്‍ക്കിടയില്‍ സംഭരിയ്ക്കപ്പെട്ടിരിക്കുന്ന ഈ ജലം ശുദ്ധമാണ്. തടാകത്തിനകത്ത് ചൂടുറവകളുണ്ട്. പ്രകൃതി ഒരുക്കിയ തീര്‍ത്തും രമണീയമായ ഒരു മടിത്തട്ടുതന്നെയാണ് ഈതടാകതീരം. സീതാ ദേവി സ്‌നാനം ചെയ്തുവെന്ന വിശ്വാസത്തെ പിന്‍പറ്റിയാണ് തടാകത്തിന് ഈ പേരുവന്നിരിക്കുന്നത്, അതിനാല്‍ത്തന്നെ ഹിന്ദുക്കള്‍ തടാകത്തെ ദിവ്യമായ സ്ഥലമായിട്ടാണ് കാണുന്നത്.
തടാകത്തിന് ചുറ്റുമായുള്ള മരത്തണലുകളും, മനോഹരമായ പുല്‍മേടുകളും, തേയിലത്തോട്ടങ്ങളുമെല്ലാം കാണേണ്ടുന്നകാഴ്ചതന്നെയാണ്. ശുദ്ധമായ വെള്ളം പാറക്കല്ലുകളില്‍ തട്ടിച്ചിതറുന്ന ശബ്ദവും കിളിയൊച്ചകളുമെല്ലാം നിത്യേന നഗരങ്ങളിലെ ശല്യപ്പെടുത്തുന്ന ശബ്ദങ്ങള്‍ കേട്ടു മടുത്തവര്‍ക്ക് ഒരു ഉണര്‍വ്വുണ്ടാക്കുമെന്നതില്‍ സംശയം വേണ്ട.



Click it and Unblock the Notifications